ഹൈക്കോടതി വിധിക്കെതിരെ കെഎസ്ആർടിസി സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി പരിഗണിക്കുന്നത് മാറ്റിവെച്ചു

ഹൈക്കോടതി വിധിക്കെതിരെ കെ.എസ്.ആർ.ടി.സി സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി ജനുവരി 23 ലേക്ക് മാറ്റി. താൽക്കാലിക ജീവനക്കാരനായിരിക്കെയുളള സേവനകാലാവധിയും പെൻഷന് പരിഗണിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് കെ എസ് ആർ ടി സി അപ്പീൽ സമർപ്പിച്ചത്. സംസ്ഥാന സർക്കാരിനെ കക്ഷി ചേർക്കണം എന്ന് കെ എസ് ആർ ടി സി ഇന്ന് കോടതിയോട് ആവശ്യപ്പെട്ടു.
ഇതിനായി ജനുവരി 23നുള്ളിൽ അപേക്ഷ സമർപ്പിക്കാനാണ് തീരുമാനം. മാസം നൂറ്റിപത്ത് കോടി രൂപയുടെ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്നും ഹൈക്കോടതി വിധി നടപ്പാക്കിയാൽ അടച്ചുപൂട്ടേണ്ടി വരുമെന്നും അറിയിച്ചു കെ.എസ്.ആർ.ടി.സി കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. നാനൂറ്റിയിരുപത്തിയെട്ട് കോടിയുടെ അധികബാധ്യതയുണ്ടാകുമെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടികാണിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here