സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന ഉടൻ

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന ഉടൻ . നിരക്ക് വർധിപ്പിക്കാൻ റെഗുലേറ്ററി കമ്മീഷന് അപേക്ഷ നൽകിയെന്ന് കെഎസ്ഇബി ചെയർമാൻ എൻഎസ് പിള്ള പറഞ്ഞു. വേനൽകാലത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് മന്ത്രി എംഎം മണി വ്യക്തമാക്കി.
ഉപഭോക്താക്കൾക്ക് ഇരുട്ടടി നൽകാനൊരുങ്ങി വൈദ്യുതി ബോർഡ്. വൈദ്യതി നിരക്ക് വർധന സംബന്ധിച്ച് റെഗുലേറ്ററി കമ്മീഷൻ തീരുമാനം ഉടൻ ഉണ്ടായേക്കും. റെഗുലേറ്ററി കമ്മീഷന് ,കെഎസ്ഇബി അപേക്ഷ നൽകിയിട്ടുണ്ടെന്ന് ചെയർമാൻ എൻഎസ് പിള്ള
പവർഫാക്ടർ ഇൻസിന്റീവിനുള്ള പരിധി .9 ൽ നിന്ന് .95 ആക്കി വർധിപ്പിക്കുന്നതടക്കമുള്ള ആവശ്യം കെഎസ്ഇബി കമ്മീഷനെ അറിയിച്ചിട്ടുണ്ട്. വേനൽകാലത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല. ഇടുക്കിയിൽ പുതിയ ഡാം പരിഗണനയിലില്ലെന്നും നിലവിലെ ഡാമിൽനിന്ന് തന്നെ അധിക ഉദ്പാദനമാണ് ലക്ഷ്യമെന്നും മന്ത്രി എംഎം മണി .
ആതിരപ്പള്ളി പദ്ധതി വേണമെന്ന നിലപാട് മന്ത്രി എം എം മണി ആവർത്തിച്ചു. സമവായമുണ്ടായാലേ പദ്ധതിയുമായി മുന്നോട്ടുപോകാനാവൂ എന്നും മന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here