അസ്താനയ്‌ക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിധി ഇന്ന്

സിബിഐ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കെതിരായ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതി ഇന്ന് വിധി പറയും. അസ്തനായും കേസിലെ മറ്റൊരു പ്രതി ഡിസിപി ദേവേന്ദ്ര കുമാറും നൽകിയ ഹര്‍ജികളിൽ ഉച്ചയ്ക്ക് 2.15നാണ് വിധി പറയുക.
Read More: അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി
മാംസ വ്യാപാരി മോയിൻ ഖുറേഷിക്കെതിരായ കള്ളപ്പണ കേസിൽ പ്രതിചേർക്കാതിരിക്കാൻ ഹൈദരാബാദ് സ്വദേശിയായ സതീഷ് സനയിൽ നിന്ന് കോഴ വാങ്ങിയെന്നാണ് കേസ്. സിബിഐ തലപ്പത്തു തർക്കങ്ങൾ മൂർച്ഛിക്കാൻ കാരണമായത് ഈ കേസാണ്. മുൻ സിബിഐ ഡയറക്ടർ അലോക് വർമ വ്യക്തി വൈരാഗ്യം തീർക്കാൻ കെട്ടിച്ചമച്ചതാണ് കേസെന്നു വാദത്തിനിടെ ഇരുവരും ആരോപിച്ചിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here