കെപിസിസി നേതൃയോഗങ്ങൾ ഇന്ന് നടക്കും

കെ പി സി സി നേതൃയോഗങ്ങൾ ഇന്ന് നടക്കും. മുല്ലപ്പളളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷനായ ശേഷമുളള ആദ്യ ജനറൽ ബോഡി യോഗവും ഇന്ന് നടക്കും. ലോക്സഭാ തിരഞ്ഞെടുപ്പിനുളള തയ്യാറെടുപ്പാണ് മുഖ്യ അജണ്ടയെങ്കിലും പുനഃസംഘടനാ വിഷയങ്ങളും ചർച്ചയാകും. ഡിസിസി പ്രസിഡന്റുമാരുടെയും കെപിസിസി ഭാരവാഹികളുടെയും സംയുക്ത യോഗം രാവിലെ ഒമ്പതിന്.
കെ പി സി സി ജനറൽ ബോഡി രാവിലെ 11 ന് പ്രവർത്തക സമിതി അംഗം എ കെ ആന്റണി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ലോക്സഭാ മണ്ഡലങ്ങളുടെ ചുമതലയുളള നേതാക്കളുടെയും ജില്ലാതല സംഘടനാകാര്യ സമിതി അംഗങ്ങളുടെയും യോഗം. ലോക്സഭാ തിരഞ്ഞെടുപ്പിനുളള തയ്യാറെടുപ്പാണ് മൂന്ന് യോഗങ്ങളുടെയും മുഖ്യ അജണ്ട. ഇനിയും പൂർത്തിയാവാത്ത പുനസംഘടന മുതൽ ശബരിമല സമരം വരെയുളള വിഷയങ്ങൾ ചർച്ചയിൽ ഉയാരാൻ സാധ്യതയുണ്ട്. കെ പി സി സിയിലേക്ക് നോമിനേറ്റ് ചെയ്ത കെ എസ് യുത്ത് കോൺഗ്രസ് മുൻഭാരവാഹികളെ യോഗത്തിൽ വിളിച്ചില്ലെന്ന് പരാതിയുണ്ട്.
എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെ കെ പി സി സി ഡിജിറ്റൽ സെൽ സംസ്ഥാന കൺവീനറായി നിയമിച്ചതിലുളള വിമർശനങ്ങൾ ഒഴിവാക്കാനാണ് ഇതെന്നും ക്ഷണം ലഭിക്കാത്തവർ പരാതിപ്പെടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here