ആര്‍ത്തവപ്പുരയില്‍ അമ്മയും രണ്ട് മക്കളും മരിച്ച നിലയില്‍

ജനലില്ലാത്ത ആര്‍ത്തവപ്പുരയില്‍ പുക ശ്വസിച്ച് അമ്മയും രണ്ട് ആണ്മക്കളും മരിച്ചു. നേപ്പാളിലെ വെസ്റ്റേണ്‍ ബാജൂര ജില്ലയിലെ അംബ ബോഹാര (35) യും 11 ഉം 12 ഉം വയസുള്ള രണ്ട് ആണ്‍കുട്ടികളുമാണ് പുക ശ്വസിച്ച് മരിച്ചത്. രാത്രി തണുപ്പിൽ നിന്നും രക്ഷനേടാൻ ഇവർ കുടിലിന് സമീപം തീകൂട്ടിയിരുന്നു. രാവിലെ അംബയുടെ ഭർതൃമാതാവ് കുടിലിന്റെ വാതിൽ തുറന്നപ്പോഴാണ് ദുരന്തം അറിയുന്നത്. നേപ്പാളിൽ ആർത്തവസമയത്ത് സ്ത്രീകളെ ഒറ്റയ്ക്കാക്കുന്ന ദുരാചാരമായ ചൗപദിയുടെ ഒടുവിലത്തെ ഇരയാണ് അംബയും മക്കളും.
Read More: വരുന്നു ‘മേരാ പരിവാര്‍, ബിജെപി പരിവാര്‍’; ലക്ഷ്യം ലോക്സഭാ തെരഞ്ഞെടുപ്പ്
സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് മേധാവി ഉദ്ദബ് സിങ് പറഞ്ഞു. ആർത്തവസമയത്ത് സ്ത്രീകൾ ചൗഗോത്ത് എന്ന പരമ്പരാഗത കുടിലിൽ ഒറ്റയ്ക്കാണ് കഴിയേണ്ടത്. മതപരമായ കാര്യങ്ങൾക്കും വിലക്കുണ്ട്. കഴിഞ്ഞവർഷം ആർത്തവസമയത്ത് ഇങ്ങനെ കഴിഞ്ഞ പെൺകുട്ടി പാമ്പുകടിയേറ്റ് മരിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം പാർലമെന്റ് ചൗപദി ക്രിമിനൽ കുറ്റമാക്കിയിരുന്നു. മൂന്നുമാസം തടവും 3000 രൂപ പിഴയുമാണ് ശിക്ഷ. എന്നാൽ പ്രാകൃതമായ ഈ ദുരാചാരം തുടരുന്നതിന്റെ തെളിവാണ് അംബയുടെ മരണം. നിയമം നടപ്പാക്കുന്നതിൽ പൊലീസ് കൂടുതൽ ശ്രദ്ധിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ആവശ്യപ്പെട്ടു.
Read More: രാഹുല്‍ ദ്രാവിഡിന് ജന്മദിനം; ‘വന്മതിലി’ന്റെ 10 അപൂര്‍വ്വ റെക്കോര്‍ഡുകള്‍ അറിയാം
2005 ല്‍ ചൗപദി സുപ്രീം കോടതി നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍, പലയിടത്തും ഇത് ഇപ്പോഴും ആചാരമായി അനുവര്‍ത്തിക്കുന്നുണ്ട്. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അശുദ്ധരാണെന്നും അവരെ തൊട്ടുകൂടാന്‍ പാടില്ലെന്നുമാണ് നേപ്പാളില്‍ പലയിടത്തും ആചാരമായി കാണുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here