Advertisement

പൊന്തൻപുഴ വനഭൂമി ഹൈക്കോടതി വിധിയിലൂടെ സർക്കാരിനു നഷ്ടമായിട്ട് ഒരു വർഷം

January 11, 2019
0 minutes Read
ponthan puzha

പൊന്തൻപുഴ വനഭൂമി ഹൈക്കോടതി വിധിയിലൂടെ സർക്കാരിനു നഷ്ടമായിട്ട് ഒരു വർഷം . സർക്കാർ വനഭൂമിയായി പ്രഖ്യാപിച്ച 7000 ഏക്കർ ഭൂമി വനഭൂമിയല്ലെന്ന സ്വകാര്യ വ്യക്തികളുടെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. കേസ് തോറ്റത് ഗൂഡാലോചനയുടെ ഭാഗമായണെന്ന ആരോപണത്തിനിടെ അതെ സമയം കേസുമായി സുപ്രിം കോടതിയെ സമീപിക്കാനാണ് സർക്കാർ തീരുമാനം.

2018 ജനുവരി 10 നാണ് കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിർത്തിയിലുള്ള പൊന്തൻപുഴ വനഭൂമിയല്ലെന്നുള്ള ഹൈക്കോടതി വിധി വന്നത് കേസിൽ സ്വകാര്യ വ്യക്തികൾ കോടതിയിൽ ഹാജരാക്കിയ 100 വർഷം മുൻപുള്ള കൈവശവകാശ രേഖ കോടതി അംഗികരിക്കുകയായിരുന്നു ഇതോടെ  പൊന്തൻ പുഴയെ വനഭൂമിയായി പ്രഖ്യാപിച്ച സർക്കാർ കോടതിയിൽ കേസ് തോറ്റു. കേസ് മനപൂർവം തോറ്റതാണെന്നും ഇതിനു പിന്നിൽ ഗുഡലോചന നടന്നെന്നും ആരോപണം ഉയർന്നിരുന്നു

വർഷങ്ങളായി പൊന്തൻ പുഴ വനഭൂമിയുടെ അതിർത്തി പ്രദേശങ്ങളിൽ താമസിച്ചു 1200 കുടുംബങ്ങൾ വനഭൂമി സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്താതെ വനഭൂമി സർക്കാർ സംരക്ഷിക്കണമെന്ന ആവശ്യം ഉന്നയിച്ച് സമരത്തിലാണ്.ഒരു ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീലു സമർപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഒരു തുണ്ട് വനഭൂമി സ്വകാര്യ വക്തികൾക്കു നൽകില്ലെന്ന് വനം വകുപ്പ് മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയതാണ് അതെ സമയം വനഭൂമിയാണുന്നു തെളിക്കുന്ന രേഖകളില്ലാതെ സുപ്രിം കോടതിയിൽ പോയാൽ വീണ്ടും കേസ് തോൽക്കുമെന്നാണ് സമരസമിതി അംഗങ്ങൾ പറയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top