Advertisement

എസ്ബിഐ ബാങ്ക് ആക്രമണം; എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബുവിൻറെ പങ്ക് സ്ഥിരീകരിച്ച് പോലീസ്‌

January 11, 2019
Google News 0 minutes Read
police confirms involvement of suresh babu in sbi attack

എസ്ബിഐ ട്രഷറി ബാങ്ക് ആക്രമിച്ച സംഭവത്തിൽ ആക്രമണത്തിൽ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബുവിൻറെ പങ്ക് സ്ഥിരീകരിച്ച് പോലീസ്. സുരേഷ് ബാബുവിൻറെ പങ്ക് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. അതേസമയം നേരത്തെ അറസ്റ്റിലായ എൻ.ജി.ഒ യൂണിയൻ നേതാക്കളുടെ ജാമ്യാപേക്ഷ തള്ളി.

ദേശീയ പണിമുടക്കിൻറെ രണ്ടാം ദിനം എസ്. ബി. ഐ ട്രഷറി ബാങ്ക് അക്രമണത്തിൽ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബുവിൻറെ പങ്കാണ് പോലീസ് സ്ഥിരീകരിച്ചത്. സുരേഷ് ബാബുവിൻറെ പങ്ക് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗമാണ് സുരേഷ്. അതേസമയം നേരത്തെ അറസ്റ്റിലായ എൻ.ജി.ഒ യൂണിയൻ നേതാക്കളായ അശോകൻ, ഹരിലാൽ എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി.തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇവർക്കെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കും.

ഇടത് നേതാക്കളെ രക്ഷിക്കാൻ ഒത്തുതീർപ്പു ശ്രമം നടക്കുന്നുവെന്ന ആരോപണത്തിനു പിന്നാലെയാണ് സംഭവത്തിൽ ഉൾപ്പെട്ട അഞ്ചു പേരുടെ വിവരങ്ങൾ കൂടി പോലീസ് പുറത്തു വിട്ടത്. ബാങ്കിനുണ്ടായ നഷ്ടം നൽകി കേസ് പിൻവലിപ്പിക്കാൻ രാഷ്ട്രീയ നേതാക്കൾ മുഖേനെ ചർച്ചയ്ക്കു ശ്രമിക്കുന്നുവെന്നും ആരോപണം ഉയർന്നിരുന്നു. എന്നാൽ ഒത്തുതീർപ്പിനു സാധ്യതയില്ലെന്ന് ബാങ്ക് മാനേജർ പറഞ്ഞു. അതേ സമയം ബാങ്ക് ആക്രമിച്ച ഇടതു നേതാക്കൾക്കെതിരെ വനിതാ ജീവനക്കാരും രംഗത്തെത്തി. അസഭ്യം വിളിച്ചു തങ്ങളെ അപമാനിച്ചതായി വനിതാ ജീവനക്കാർ റീജിയണൽ മാനേജർക്കു പരാതി നൽകിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here