സിബിഐയുടെ ഇടക്കാല ഡയറക്ടറായി നാഗേശ്വർ റാവു ചുമതലയേറ്റു

സിബിഐയുടെ ഇടക്കാല ഡയറക്ടറായി നാഗേശ്വർ റാവു ചുമതലയേറ്റു. അലോക് വർമ്മയെ ഇന്നലെ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. അതേ സമയം ഫയര്‍ ആന്റ് ഹോംഗാര്‍ഡ് വകുപ്പ് ഡയറകടര്‍ ജനറലായി അലോക് വർമ്മയെ നിയമിച്ചു.
സി.ബി.ഐ ഡയറക്ടർ പദവയിൽ തിരിച്ചെത്തി വെറും രണ്ട് ദിവസത്തിനുള്ളിലാണ് അലോക് വർമ്മക്ക് സ്ഥാനമൊഴിയേണ്ടി വന്നത്.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതി ഇന്നലെയാണ് അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയത്. നിസ്സാരവും അടിസ്ഥാന രഹിതവുമായ ആരോപണങ്ങളുടെ പേരില്‍ തന്നെ പുറത്താക്കിയത് ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും അഴിമതികളടക്കം അന്വേഷിക്കുന്ന ഏജന്‍സിയാണ് സിബിഐ. അതിനാല്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്ലാതെ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കേണ്ടത്. ഇതിന് വേണ്ടിയാണ് താന്‍ നിലകൊണ്ടത്. എന്നാല്‍ സിബിഐയുടെ വിശ്വാസ്യതയും സ്വാതന്ത്ര്യവും ഇല്ലാതാക്കാനാണ് ചിലരുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
മുന്‍ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന ഉയര്‍ത്തിയ ആരോപണങ്ങളില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് അലോക് വര്‍മയെ നീക്കിയത്. എന്നാല്‍ മൊയീന്‍ ഖുറൈഷി കേസില്‍ കോഴ വാങ്ങിയതെന്നുള്‍പ്പെടേയുള്ള പ്രധാന ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നാണ് സിവിസി റിപ്പോര്‍ട്ടിലുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഉന്നതതല സമിതി യോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ വിയോജനം രേഖപ്പെടുത്തിയത്. ഐആര്‍ടിസി അഴിമതിക്കേസിലെ എഫ്ഐആറില്‍ നിന്ന് ഒരു പ്രതിയെ ഒഴിവാക്കിയെന്ന ആരോപണമാണ് വര്‍മ്മക്കെതിരെ സിവിസി കണ്ടെത്തിയ പ്രധാന കുറ്റം. അതിനിടെ ഇടക്കാല ഡയറക്ടറായി ഇന്നലെ രാത്രി 9 മണിക്ക് നാഗേഷ്വര്‍ റാവൂ ചുമതലയേറ്റു.
നേരത്തെ കേന്ദ്രവിജിലന്‍സ് കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 23 ന് അര്‍ധരാത്രി സര്‍ക്കാര്‍ അലോക് വര്‍മ്മയെ സ്ഥാനത്ത് നിന്ന് നീക്കുകയും നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദേശിക്കുകമായിരുന്നു. അതിന് കഴിഞ്ഞ ദിവസം സിബിഐ തലപ്പത്തേക്ക് തിരിച്ചെത്തിയ അലോക് വര്‍മ്മയെ മാറ്റാന്‍ സെലക്ഷന്‍ കമ്മിറ്റിയാണ് തീരുമാനം എടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണ്ണായക തീരുമാനമായത്.
Read More: അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി
കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത സുപ്രീംകോടതി ജഡ്ജി എ.കെ സിക്രി വർമയെ മാറ്റുന്നതിനെ അനുകൂലിച്ചു. പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖർഗെ തീരുമാനത്തോട് വിയോജിച്ചു. രണ്ടര മണിക്കൂർ നീണ്ടു നിന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിന് ശേഷമാണ് അലോക് വർമയെ മാറ്റാൻ തീരുമാനിച്ചത്.
ReadMore: അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി
അതേസമയം സി ബി ഐ യുടെ വിശ്വാസ്യത സംരക്ഷിക്കാനാണ് താൻ ശ്രമിച്ചെതെന്ന് അലോക് വർമ്മ പറഞ്ഞു. നിസാരമായ ആരോപണങ്ങളുടെ പേരിൽ തന്നെ പുറത്താക്കുകയായിരുന്നുവെന്നും സി ബി ഐ യുടെ വിശ്വാസ്യത തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അലോക് വർമ്മ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here