ഇന്ത്യയ്ക്കു വേണ്ടി പതിനായിരം റണ്‍സ്; ധോണിയ്ക്ക് ഒരു നേട്ടം കൂടി

ഏകദിനക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി പതിനായിരം റണ്‍സെന്ന നേട്ടവുമായി മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി. സിഡ്‌നിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയായ ആദ്യ ഏകദിനത്തിലാണ് ധോണി ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയ്ക്കായി 330 ഏകദിനമത്സരങ്ങളില്‍ കളിച്ചിട്ടുള്ള ധോണി 9 സെഞ്ച്വറികളുടെയും 67 അര്‍ധസെഞ്ച്വറികളുടെയും അകമ്പടിയോടെയാണ് പതിനായിരം റണ്‍സ് പിന്നിട്ടത്.
ഏകദിന ക്രിക്കറ്റില്‍ നേരത്തെ തന്നെ ധോണി 10,000 റണ്‍സെന്ന നേട്ടം പിന്നിട്ടിരുന്നെങ്കിലും ഇതിലെ 174 റണ്‍സ് ഏഷ്യ ഇലവനു വേണ്ടി മത്സരത്തിനിറങ്ങിയപ്പോള്‍ നേടിയതായിരുന്നു. ഇന്ത്യയ്ക്കായി പതിനായിരം റണ്‍സ് നേടുന്ന അഞ്ചാമത്തെ ബാറ്റ്‌സ്മാനാണ് ധോണി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ദ്രാവിഡ്, വിരാട് കോലി എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here