പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനായുള്ള നടപടികൾ സമയ ബന്ധിതമായി പൂർത്തീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം

പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനായുള്ള നടപടികൾ സമയ ബന്ധിതമായി പൂർത്തീകരിക്കാൻ
തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. മാർച്ച് ആദ്യവാരത്തോടെ നടപടികൾ പൂർത്തികരിക്കാനാണ് ഇന്ന് അവസാനിച്ച യോഗത്തിൽ തിരുമാനമായത്. വോട്ടർ പട്ടികയിലുള്ള തെറ്റു തിരുത്തുന്നതിനും വ്യാജന്മാരെ കണ്ടെത്തുന്നതിനും നടപടികൾ ശക്തമാക്കാനും രണ്ട് ദിവസ്സങ്ങളിലായ് ഡൽഹിയിൽ നടന്ന യോഗത്തിൽ തീരുമാനമായി
എറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് പ്രഖ്യാപിയ്ക്കുന്നതിന് മുൻപ് പഴുതടച്ച തയ്യാറെടുപ്പുകൾ നടത്താനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ രണ്ട് ദിവസ്സത്തെ യോഗം പിരിഞ്ഞത് ഇതിനായുള്ള കർമ്മപദ്ധതികൾ തയ്യാറാക്കിയാണ്. പ്രധാന സമസ്യയായ സുരക്ഷക്രമീകരണത്തിന് പോലിസിനും അർദ്ധ സൈനിക വിഭാഗത്തിനും പുറമേ സൈന്യത്തെയും നിയോഗിയ്ക്കും. വോട്ടർമാരുടെ സംശയ നിവാരണത്തിനായി ഹെൽപ്പ് ലൈൻ അടിയന്തരമായി ആരംഭിക്കാൻ യോഗം തിരുമാനിച്ചു. അംഗവൈകല്യമുള്ളവർക്ക് വോട്ടു ചെയ്യാൻ സുഗമമായ സംവിധാനങ്ങൾ ഒരുക്കാനും കമ്മീഷൻ നിർദേശം നൽകി. ഭൂരിഭാഗം ജനങ്ങളെയും വോട്ടിങ് കേന്ദ്രത്തിലെത്തിക്കാൻ അതിവിപുലമായ ക്യാമ്പെയിനിങ് നടത്താനാണ് തീരുമാനം. അതിനായ നവ മാധ്യമങ്ങളടക്കമുള്ള സംവിധാനങ്ങളെ ഉപയോഗിക്കും. സംശയ നിവാരണത്തിന് 1950 എന്ന നംബറിൽ ഹെൽപ്പ് ലൈനും നിലവിൽ വന്നു.അതോടൊപ്പം വോട്ടർ പട്ടികയിലുള്ള തെറ്റു തിരുത്തുന്നതിനും വ്യാജന്മാരെ കണ്ടെത്തുന്നതിനും സ്വീകരിയ്ക്കാനും യോഗം ധാരണയിലെത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here