Advertisement

‘പുതിയ മെനു തയ്യാറാകുന്നത് അങ്കണവാടിയിൽ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച്; പ്രാധാന്യം നൽകുന്നത് പോഷകാഹാര വിതരണത്തിൽ, മന്ത്രി വീണാ ജോർജ്

5 hours ago
2 minutes Read
angavadi

അംഗൻവാടിയിൽ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ചാണ് പുതിയ മെനു തയ്യാറാക്കുന്നതെന്ന് മന്ത്രി വീണാ ജോർജ്. കൂട്ടായ പ്രവർത്തനമാണിത്, ചരിതത്തിൽ രേഖപ്പെടുത്തുമെന്നും ദൗത്യത്തിൽ തദ്ദേശസ്‌ഥാപനങ്ങളെയും പങ്കാളിയാക്കുമെന്നും മന്ത്രി പറഞ്ഞു. പോഷക ഗുണമുള്ള ആഹാരം വിതരണം ചെയ്യുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഈ അവസരത്തിൽ ശങ്കുവിനെയാണ് ഓർക്കുന്നത്. അതിലൂടെയാണ് ഈ തീരുമാനത്തിലേക്ക് എത്തിയത്. ഇത് പല വിമർശനങ്ങൾക്കുള്ള ഉത്തരം കൂടിയാണിതെന്നും മന്ത്രി വ്യക്തമാക്കി.

അംഗനവാടി കുട്ടികൾക്ക് പോഷക ആഹാരം ലഭ്യമാകുന്നതിന് വേണ്ടിയാണ് ഏകീകൃത മെനു പ്രഖ്യാപിച്ചത്. അതിൽ പ്രധാനം ബിരിയാണി. അതേസമയം,ശങ്കുവിന്റെ അഭ്യർത്ഥനയുമാനിച്ച് മന്ത്രി പ്രഖ്യാപിച്ച ബിരിയാണി ഇതുവരെയും ലഭിച്ചില്ല. ഇത് സംബന്ധിച്ച ഒരു ഉത്തരവ് പോലും ഉദ്യോഗസ്ഥർക്ക് കിട്ടിയിട്ടില്ല.
നിലവിലെ ഫണ്ട് ഉപയോഗിച്ച് കുട്ടികൾക്ക് ബിരിയാണി വിളമ്പാൻ ആകില്ലെന്നാണ് അംഗനവാടി ജീവനക്കാരും പറയുന്നത്. ജീവനക്കാർക്ക് ബിരിയാണി ഉണ്ടാക്കാൻ പ്രത്യേക പരിശീലനം നൽകിയശേഷം ഉടൻ ബിരിയാണി വിതരണം ചെയ്യുമെന്ന് ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

മന്ത്രിയുടെ പ്രഖ്യാപനം വന്നതിനുശേഷം കുട്ടികൾ ബിരിയാണി ചോദിച്ച് തുടങ്ങി. പക്ഷേ വിവിധ സംഘടനകളെ കൊണ്ട് ബിരിയാണി അടക്കമുള്ള ഭക്ഷണം വാങ്ങി നൽകുകയെ നിവർത്തിയുള്ളൂ അംഗനവാടി ജീവനക്കാർക്ക്.

Story Highlights : The new menu is prepared using ingredients available at the Anganwadi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top