സൗദി അറേബ്യ ഓയിൽ, ഗ്യാസ് ശേഖരത്തിൻറ്റെ കണക്കുകൾ പുറത്തുവിട്ടു

സൗദി അറേബ്യ ഓയിൽ, ഗ്യാസ് ശേഖരത്തിൻറ്റെ കണക്കുകൾ പുറത്തുവിട്ടു. സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹാണ് ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടത്.
കരുതൽ ശേഖരമായി സൗദി അറേബ്യ സൂക്ഷിച്ച ഓയിൽ, - ഗ്യാസിൻറ്റെ കണക്കുകളാണ് മന്ത്രാലയം ആദ്യമായി പുറത്ത് വിട്ടത് . രാജ്യത്താകെ 266 ശതകോടി ബാരല്‍ എണ്ണയാണ് ശേഖരിച്ചു വെച്ചിട്ടുള്ളത് . ഈ വര്‍ഷം വില സ്ഥിരത വരുത്തുമെന്നും കണക്കുകള്‍ പുറത്ത് വിട്ട് കൊണ്ട് ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു.
ലോകത്തെ പ്രധാന എണ്ണ കയറ്റുമതിക്കാരാണ് സൗദി അറേബ്യ. രാജ്യത്തെ ആകെ പെട്രോള്‍ ശേഖരം 266.2 ബില്യണ്‍ ബാരലാണ്. ഗ്യാസ് ശേഖരം 307.9 ട്രില്യണ്‍ ഘന അടിയാണ്. ആകെ എണ്ണ, -ഗ്യാസ് ശേഖരത്തിൻറ്റെ 95 ശതമാനത്തിലേറെയും അരാംകോ നിയന്ത്രണത്തിലാണ്. ഈ വര്‍ഷം എണ്ണ വിപണിയിലെ സന്തുലിതത്വം നിലനിര്‍ത്തലാണ് സൗദിയുടെ ലക്ഷ്യം. എണ്ണ വില കൂട്ടാന്‍ സൗദി നേതൃത്വം നല്‍കുമെന്നും വിപണിയിലെ സ്ഥിരതയാണ് ലക്ഷ്യമെന്നും ഊര്‍ജ മന്ത്രി പറഞ്ഞു. അതിനായുള്ള നയങ്ങളും ഈ വര്‍ഷം നടപ്പാക്കും. ലോകത്ത് എണ്ണ ഉൽപാദന ചെലവ് ഏറ്റവും കുറവ് സൗദി അറേബ്യയിലാണെന്നും ഊര്‍ജ മന്ത്രി പറഞ്ഞു . സൗദി അറേബ്യയും സൗദി അറാംകോയും ഉൽപാദിപ്പിക്കുന്ന ഓരോ ബാരൽ എണ്ണക്കും ലോകത്ത് ഏറ്റവും കൂടുതൽ ലാഭം ലഭിക്കുന്നതായും കണക്കുകൾ ചൂണ്ടി കാട്ടുന്നു. ഇതാദ്യമായാണ് സൗദി അറേബ്യ ഓയിൽ, ഗ്യാസ് ശേഖരത്തിൻറ്റെ കണക്കുകൾ പുറത്ത് വിടുന്നത്. ഇത് പ്രകാരം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ധനവുമുണ്ടായിട്ടുണ്ട് .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here