അലോക് വര്‍മയ്‌ക്കെതിരെ സിബിഐ അന്വേഷണത്തിന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ശുപാര്‍ശ ചെയ്യും

മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മയ്‌ക്കെതിരെ സിബിഐ അന്വേഷണത്തിന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ശുപാര്‍ശ ചെയ്യും. മാംസ വ്യാപാരി മൊയീന്‍ ഖുറേഷിക്കെതിരെ കള്ളപ്പണക്കേസില്‍ ഹൈദരബാദ് സ്വദേശി സതീഷ് ബാബു സനയില്‍ നിന്ന് രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്നും ഐആര്‍സിടിസി അഴിമതി കേസില്‍ ഒരു പ്രതിയെ എഫ്.ഐ.ആറില്‍ നിന്ന് ഒഴിവാക്കിയെന്നുമുള്ള ആരോപണങ്ങളില്‍ ആണ് അന്വേഷണം ആവശ്യപ്പെടുക.
Read Also: ഗ്യാലറിയിലേക്ക് പറന്നിറങ്ങുന്ന പന്ത് കൈപിടിയിലൊതുക്കാന്‍ ആരാധകന്റെ ഓട്ടം! (വീഡിയോ)
മുന്‍ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രകേഷ് അസ്താനക്കെതിരായ ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ കെവി ചൌധരി തന്നെ സന്ദര്‍ശിച്ചുവെന്ന അലോക് വര്‍മയുടെ വെളിപ്പെടുത്തലിന് തൊട്ട് പിന്നാലെയാണ് സിവിസിയുടെ നീക്കം. അലോക് വര്‍മക്കെതിരെ രാകേഷ് അസ്താന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സുപ്രിം കോടതിയുടെ നിര്‍ദ്ദേശപ്രകാരം സിവിസി അന്വേഷണം നടത്തിയിരുന്നു. അസ്താന പരാതിയില്‍ ഉന്നയിച്ച പത്ത് ആരോപണങ്ങളില്‍ നാലെണ്ണത്തില്‍ തുടരന്വേഷണം ആവശ്യമാണെന്ന സിവിസി അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ നാല് ആരോപണങ്ങളിലാണ് തുടരന്വേഷണത്തിന് ശിപാര്‍ശ ചെയ്ത് സിവിസി കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കുക.
Read More: ടെലിബ്രാന്റ് ഷോ അല്ല; ‘ഞെട്ടിക്കുന്ന സേവ് ദ ഡേറ്റ് വീഡിയോ’
മാംസ വ്യാപാരി മൊയീന്‍ ഖുറൈഷിക്കെതിരായ കള്ളപ്പണക്കേസില്‍ ഹൈദരാബാദ് സ്വദേശി സതീഷ് ബാബു സനയില്‍ നിന്ന് രണ്ട് കോടി രൂപ കോഴ വാങ്ങിയതിന് സാഹചര്യത്തെളിവുകളുണ്ടെന്നാണ് സിവിസിയുടെ വാദം. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദാവ് മുഖ്യപ്രതിയായ ഐആര്‍ടിസി അഴിമതിക്കേസില്‍ നിന്നും ഒരു ഉദ്യോഗസ്ഥനെ ഒഴിവാക്കാന്‍ വഴി ഇടപെട്ടു, ആരോപണ വിധേയയരായ ഉദ്യഗസ്ഥരെ സിബിഐയില്‍ നിയമിക്കാന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളിലും സിവിസി തുടരന്വേഷണം ആവശ്യപ്പെടും. സിബിഐ തന്നെ ഈ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് സിവിസി ആവശ്യപ്പെടുമെന്നാണ് വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here