Advertisement

ആലപ്പാട് വിഷയം സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് ന്യയമായ പരിഹാരം കാണണം: കാനം

January 13, 2019
1 minute Read

ജനങ്ങളെ മറന്ന് പൊതുമേഖലയെ സംരക്ഷിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിയമസഭാ സമിതിയുടെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ആലപ്പാട്ടെ പ്രശ്നം ചർച്ചചെയ്യണം. ആലപ്പാട് വിഷയം സർക്കാർ ചർച്ചചെയ്ത് ന്യായമായ പരിഹാരം കാണണമെന്നും കാനം പറഞ്ഞു.

Read More: ബിജെപിയുടെ നിരാഹാരസമരത്തെ പ്രവര്‍ത്തകരും കയ്യൊഴിയുന്നു

അതേസമയം, ആലപ്പാട്ടെ സമരക്കാരുമായി ചര്‍ച്ചയില്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍ തുറന്നടിച്ചു. ആരാണ് സമരം ചെയ്യുന്നതെന്ന് സർക്കാരിനറിയില്ല. സമരക്കാർ സർക്കാരുമായി ചര്ച്ചക്ക് മുന്നോട്ടു വരട്ടെ. അപ്പോൾ ആലോചിക്കാമെന്നും  സമരത്തിൽ മലപ്പുറത്തുള്ള ചിലരുടെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമരത്തിനു പിന്നിൽ സ്വകാര്യ വ്യവസായികളുണ്ടോ എന്നും അന്വേഷിക്കണം. ഖനനം നിർത്തില്ല. ഐആർഇ അടച്ചു പൂട്ടാൻ അനുവദിക്കില്ല. ചട്ടങ്ങൾ പാലിച്ചാണ് ഖനനമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top