Advertisement

മുന്നാക്ക സംവരണം അംഗീകരിക്കില്ല: വെള്ളാപ്പള്ളി

January 13, 2019
Google News 1 minute Read

കേന്ദ്ര സര്‍ക്കാരിന്റെ മുന്നാക്ക സംവരണ നയത്തെ അംഗീകരിക്കില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേന്ദ്ര തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്കുള്ള സംവരണം അംഗീകരിക്കാന്‍ സാധിക്കില്ല. സാമൂഹ്യ സംവരണമാണ് ആവശ്യം. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വഞ്ചനാപരമാണെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

Read Also: പഴശ്ശിരാജയിലെ നീക്കം ചെയ്ത ഭാഗം വൈറലാകുന്നു

അതേസമയം, ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഭാര്യ പ്രീതി നടേശന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന പ്രതികരണത്തില്‍ പ്രീതിയോട് തന്നെ വിശദീകരണം ചോദിക്കണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here