സംസ്ഥാന സർക്കാരിന്റെ ഹരിവരാസന പുരസ്‌കാരം പി സുശീലയ്ക്ക്

harivarasana puraskaram to p susheela

സംസ്ഥാന സർക്കാരിന്റെ ഹരിവരാസന പുരസ്‌കാരം പ്രശസ്ത ഗായിക പി.സുശീലയ്ക്ക് സമർപ്പിച്ചു. സന്നിധാനത്ത് നടന്ന ചടങ്ങിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പുരസ്‌കാരം നൽകിയത്.

ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ സന്നിധാനത്തെ ഓഡിറ്റോറിയത്തിലാണ് പുരസ്‌കാര സമർപ്പണ ചടങ്ങ് നടന്നത്. ഏറെ വെല്ലുവിളികൾ നിറഞ്ഞ തീർത്ഥാടന കാലം വിജയകരമാക്കാൻ സർക്കാരിനും ബോർഡിനും സാധിച്ചതായി ചടങ്ങ് ഉദ്ഘാടനം ചെയ്ത മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ശബരിമലയിൽ കാണിക്കയിടരുതെന്ന പ്രചരണം അംഗീകരിക്കാൻ കഴിയില്ലെന്നും ലോകസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രചരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുരസ്‌കാരം നേടിയ പ്രശസ്ത ഗായിക പി.സുശീലയെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. അയ്യപ്പന്റെ അനുഗ്രഹത്താലാണ് തനിക്ക് അവാർഡ് ലഭിച്ചതെന്ന് പി.സുശീലയുടെ പ്രതികരണം.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More