ലോക്‌സഭാ തെരഞ്ഞെടുപ്പ്; ചര്‍ച്ചകള്‍ക്കായി കേരള നേതാക്കള്‍ ഡല്‍ഹിയിലേക്ക്

ലോക്‌സഭാ തെരെഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കേരള നേതാക്കൾ ഡല്‍ഹിയിലേക്ക്. മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, കെ മുരളീധരൻ, ബെന്നി ബെഹനാൻ എന്നിവരെ ഡൽഹിയിലേക്ക് വിളിപ്പിച്ചു. രാഹുൽ ഗാന്ധിയുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തും. സ്ഥാനാർഥി നിർണയവും കൂടിക്കാഴ്ചയിൽ ചർച്ചയാകും. ഫെബ്രുവരി പകുതിയോടെ സ്ഥാനാർഥികളെ തീരുമാനിച്ചേക്കാനാണ് സാധ്യത.
Read Also: കര്‍ണാടകത്തില്‍ രാഷ്ട്രീയ അനിശ്ചിതത്വം; എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി
തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രതീക്ഷ പുലർത്തുന്ന സംസ്ഥാനമാണ് കേരളം. സീറ്റു വിഭജനക്കാര്യത്തിൽ പ്രാഥമിക ചർച്ചകൾക്ക് 17 ന് യുഡിഎഫ് യോഗം ചേരുന്നുണ്ട്. രാഹുൽ ഗാന്ധിയുമായി നടത്തുന്ന ചർച്ചയെ ആശ്രയിച്ചാകും യുഡിഎഫ് യോഗത്തിൽ കോൺഗ്രസ് നിലപാടെടുക്കുക. തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് കെപിസിസി പുനസംഘടനാ നീക്കം കോൺഗ്രസ് മരവിപ്പിച്ചിരുന്നു. അണികൾക്ക് ഊർജം നൽകാൻ ഫെബ്രുവരി 3 മുതൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ‘കേരള യാത്ര’ കാസര്‍ഗോഡ് നിന്ന് പര്യടനം തുടങ്ങും. ഇങ്ങനെ തെരഞ്ഞെടുപ്പിനെ നേരിടാൻ സംസ്ഥാനത്തെ കോൺഗ്രസ് സജ്ജമാവുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here