പുതിയ സാങ്കേതിക വിദ്യയ്ക്ക് അനുസരിച്ച് ഡിജിറ്റല്‍ സെല്‍ സജ്ജമാക്കുകയാണ് തന്റെ ദൗത്യമെന്ന് ആന്റണിയുടെ മകന്‍

തന്റേത് രാഷ്ട്രീയ ദൗത്യമല്ലെന്ന് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി. പുതിയ സാങ്കേതികതയ്ക്കനുസരിച്ച് പാർട്ടിയുടെ ഡിജിറ്റൽ സെൽ സജ്ജമാക്കുകയാണ് ആദ്യ ദൗത്യം. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും അനിൽ ആന്റണി കൊച്ചിയിൽ പറഞ്ഞു.
Read Also: ‘തല’യുടെ ഫിനിഷിംഗ് ടച്ചൊന്നും അങ്ങനെ പൊയ്‌പോവൂല്ല മോനെ; ട്രോളുകളില്‍ നിറഞ്ഞ് ധോണി
തന്റേത് രാഷ്ട്രീയ ദൗത്യമല്ല മറിച്ച് പുതിയ സാങ്കേതികതയ്ക്ക് അനുസരിച്ച് പാർട്ടിയെ സജ്ജമാക്കുകയാണ് ദൗത്യമെന്ന് അനിൽ ആന്റണി പറഞ്ഞു. ശശി തരൂരുമായിട്ടാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്നും അനിൽ ആന്റണി പറഞ്ഞു.
Read Also: ശബരിമല; സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ അറപ്പോടെയാണ് കാണുന്നതെന്ന് മോദി
കെപിസിസി പ്രസിഡന്റും ഡിജിറ്റൽ മീഡിയ സെൽ ചെയർപേഴ്സൺ ശശിതരൂരും തന്നിരിക്കുന്ന ദൗത്യമല്ലാതെ മറ്റൊന്നും ചെയ്യാൻ ഉദ്ദേശമില്ല. വരുന്ന തെരഞ്ഞെടുപ്പിൽ സോഷ്യൽ മീഡിയയിലൂടെ പാർട്ടിയെ ശക്തിപ്പെടുത്തുക, രാഹുൽ ഗാന്ധിയുടെ ‘ശക്തി പ്രൊജക്റ്റ്’ എല്ലാ ഗ്രൂപ്പ് തലത്തിലും വ്യാപിപ്പിച്ച് അതൊരു വിജയമാക്കുക എന്നിവയാണ് ഇപ്പോഴുള്ള ദൗത്യങ്ങൾ. ദൗത്യത്തെ കുറിച്ച് അറിഞ്ഞപ്പോൾ പപ്പ ആശംസകൾ നേർന്നതായും അനില്‍ കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here