മുൻ സിബിഐ ഡയറക്ടർ അലോക് വർമ്മക്കെതിരായ കേന്ദ്ര വിജിലൻസ് കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണം : കോൺഗ്രസ്

മുന്‍ സിബിഐ ഡയറക്ടർ അലോക് വർമ്മക്കെതിരായ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത് വന്നു. പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. സി വി സി അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ജസ്റ്റിസ് എകെ പട്‌നായികിന്‍റെ റിപ്പോര്‍ട്ടും ഉന്നതല സമിതി സ്വീകരിച്ച നടപടി ക്രമങ്ങളും പുറത്ത് വിടണമെന്ന് ഖാർഖെ ആവശ്യപ്പെട്ടു.
മുന്‍ സിബിഐ ഡയറക്ടർ അലോക് വര്‍മ്മ അഴിമതി നടത്തിയതിന് തെളിവുണ്ടെന്ന സിവിസി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നാണ് ലോകസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെയുടെ ആവശ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നിയോഗിച്ച ജസ്റ്റിസ് എ കെ സിക്രി , മല്ലികാർജ്ജുന്‍ ഖാർഖെ എന്നിവർ പങ്കെടുത്ത ഉന്നതതല സമിതിയുടെ നടപടി ക്രമങ്ങളും പുറത്ത് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അലോക് വര്‍മ്മയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള കാരണങ്ങളും അതിന് അടിസ്ഥാനമാക്കിയ രേഖകളും കണ്ട് ജനങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കട്ടെയെന്ന് ഖാര്‍ഖെ കത്തില്‍ പറയുന്നു. അലോക് വര്‍മ്മയ്‌ക്കെതിരെ തെളിവില്ലാത്ത ആരോപണങ്ങളാണ് ഉണ്ടായിരുന്നതെന്ന് ജസ്റ്റിസ് എകെ പട്‌നായിക് നേരത്തെ പറഞ്ഞിരുന്നു. അതിനാല്‍ ജസ്റ്റിസ് എ കെ പട്‌നായിക് നല്കിയ റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കവും പുറത്ത് വിടണം. ഉന്നതല സമിതിയുടെ അനുവാദം കൂടാതെ ഇടക്കാല സിബിഐ മേധാവിയായി എന്‍ നാഗേശ്വര റാവുവിനെ നിയമിച്ചത് നിയമവിരുദ്ധമാണ്. പുതിയ ഡയറക്ടറെ കാലതാമസം കൂടാതെ നിയമിക്കണമെന്നും ഖാർഖെ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം ഭയക്കുന്നതിനാലാണ് സർക്കാർ അലോക് വർമ്മെ തിരക്കിട്ട് തല്‍സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. ഉന്നതതല സമിതി യോഗത്തില്‍ പങ്കെടുക്കാനുള്ള വിമുഖത ജസ്റ്റിസ് എ കെ സിക്രി പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മല്ലികാര്‍ജുന്‍ ഖാര്‍ഖെയേയും അറിയിച്ചിരുന്നവെന്ന വാർത്തകളും പുറത്ത്
വന്നിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here