Advertisement

ലെനിന്‍ രാജേന്ദ്രന് കേരളത്തിന്റെ ആദരാഞ്ജലി

January 15, 2019
0 minutes Read

ഇന്നലെ അന്തരിച്ച ചലച്ചിത്ര സംവിധായകൻ ലെനിൻ രാജേന്ദ്രന് കേരളത്തിന്റെ ആദരാഞ്ജലി. തിരുവനന്തപുരത്തെ വസതിയിലെത്തി മുഖ്യമന്ത്രിയും മന്ത്രിമാരും സിനിമാ താരങ്ങളും ആദരാഞ്ജലി അർപ്പിച്ചു. സംസ്കാരം നാളെ ഉച്ചക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. ചെന്നൈയിൽ നിന്ന് വിമാന മാർഗം തിരുവനന്തപുരത്തെത്തിച്ച ലെനിൻ രാജേന്ദ്രന്റെ ഭൗതിക ശരീരം സുഹൃത്തുക്കളം സഹപ്രവർത്തകരും ഏറ്റുവാങ്ങി. ഏഴു മണിയോടെ പണ്ഡിറ്റ് കോളനിയിലെ വസതിയിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയൻ, കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങി രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു.

ലെനിൻ രാജേന്ദ്രൻ പഠിച്ച തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ രാവിലെ 9.30 മുതൽ മൃതദേഹം പൊതു ദർശനത്തിന് വയ്ക്കും. 10.30 മുതൽ ചലച്ചിത്ര കോർപ്പറേഷൻ അസ്ഥാനമായ കലാഭവൻ തിയേറ്ററിലും പൊതുദർശനം ഉണ്ടാകും. ഉച്ചയ്ക്കു രണ്ടിന് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാരം. പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാര ചടങ്ങുകൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top