മുനമ്പം മനുഷ്യക്കടത്ത്; ദൃശ്യങ്ങൾ 24 ന്

മുനമ്പത്ത് നിന്നും ഓസ്‌ട്രേലിയയിലേയ്ക്ക് മത്സ്യ ബന്ധന ബോട്ടിൽ കടന്നതായി കരുതുന്നവരുടെ ദൃശ്യങ്ങൾ 24 ന് ലഭിച്ചു. ചെറായിയിലെ സ്വകാര്യ റിസോർട്ടിൽ താമസിക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. സ്ത്രീകളും കൈ കുഞ്ഞുങ്ങളുമടക്കം ദൃശ്യങ്ങളിലുണ്ട്. കഴിഞ്ഞ മാസം അഞ്ചാം തിയതി മുതൽ പതിനൊന്നാം തിയതി വരെ ഇവർ റിസോർട്ടിൽ ഉണ്ടായിരുന്നു. വ്യാജ ആധാർ കാർഡും ഫോൺ നമ്പരുമാണ് ഇവർ റിസോർട്ടിൽ നൽകിയിരുന്നത്
ദ്യശ്യങ്ങൾ റിസോർട്ടിൽ നിന്നും പോലീസ് പിടിച്ചെടുത്തു. വന്നപ്പോഴാണ് തങ്ങൾ ഇക്കാര്യം അറിഞ്ഞതെന്ന് റിസോർട്ട് മാനേജർ ജിതേഷ് 24 നോട് പറഞ്ഞു.
ശനിയാഴ്ച രാവിലെയാണ് മുനമ്പം ഹാര്‍ബറിന് സമീപം ബോട്ട് ജെട്ടിയോട് ചേര്‍ന്നുള്ള ഒഴിഞ്ഞ പറമ്പില്‍ ബാഗുകള്‍ കൂടി കിടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. പോലീസ് സ്ഥലത്തെത്തി ബാഗുകള്‍ പരിശോധിച്ചപ്പോള്‍ ഉണക്കിയ പഴവര്‍ഗങ്ങള്‍, വസ്ത്രങ്ങള്‍, കുടിവെള്ളം, ഫോട്ടോകള്‍, ഡെല്‍ഹി -കൊച്ചി വിമാന ടിക്കറ്റുകള്‍, കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ കണ്ടെത്തുകയും ചെയ്തു.
വിമാനത്തില്‍ നിന്ന് വീണതാണെന്ന് ആദ്യം അഭ്യൂഹം പരന്നെങ്കിലും തുടര്‍ന്ന് നടത്തിയ അനേഷണത്തിലാണ് മനുഷ്യകടത്താണെന്ന നിഗമനത്തിലേക്കെത്തിയത്. ബാഗില്‍ കണ്ട രേഖയില്‍ നിന്ന് പത്ത് പേരടങ്ങുന്ന സംഘമായി പരിസരത്തെ നാലോളം റിസോര്‍ട്ടുകളില്‍ താമസിച്ചതായി പോലീസ് കണ്ടെത്തി. ഇവരില്‍ ചിലര്‍ ഡെല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗം കൊച്ചിയിലെത്തുകയായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here