അരവിന്ദ് കെജ്രിവാളിന്റെ മകളെ തട്ടിക്കൊണ്ട് പോകുമെന്ന് ഇ-മെയിൽ സന്ദേശം; ഒരാൾ പിടിയിൽ

അരവിന്ദ് കെജ്രിവാളിന്റെ മകളെ തട്ടിക്കൊണ്ട് പോകുമെന്ന് ഇ-മെയിൽ സന്ദേശം എയച്ച വ്യക്തി അറസ്റ്റിൽ. 23 കാരിയായ ഹർഷിത കെജ്രിവാളിനെ തട്ടിക്കൊണ്ട് പോകുമെന്നായിരുന്നു സന്ദേശം. ഭീഷണി സന്ദേശം ലഭിച്ചയുടൻ തന്നെ കെജ്രിവാൾ സംഭവം പോലീസിൽ അറിയിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് കുറ്റവാളിയെ പിടികൂടിയത്.
‘ഞങ്ങൾ നിങ്ങളുടെ മകളെ തട്ടിക്കൊണ്ടുപോകും. അവളെ സംരക്ഷിക്കാനായി നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യൂ’-ഇതായിരുന്നു സന്ദേശം. കെജ്രിവാളിന്റെ ഔദ്യോഗിക ഇ-മെയിലിലേക്കാണ് ബുധനാഴ്ച്ച സന്ദേശം എത്തുന്നത്. ഭീഷണി സന്ദേശം ലഭിച്ചതിന് ശേഷം മകൾക്ക് സ്വകാര്യ അംഗരക്ഷകനെ മുഖ്യമന്ത്രി അനുവദിച്ചിരുന്നു.
മുമ്പ് ഡെൽഹി സെക്രട്ടറിയേറ്റിൽ കെജ്രിവാളിന് നേരെ മുളകുപൊടി ആക്രമം ഉണ്ടായിരുന്നു. വൻ സുരക്ഷാ പിഴവിലേക്കാണ് സംഭവം വിരൽ ചൂണ്ടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here