Advertisement

‘ദൈവത്തെ പോലും ബിജെപി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു’: ശശി തരൂര്‍

January 15, 2019
0 minutes Read
shashi tharoor to be present before court today

ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എം.പി. ദൈവത്തെ പോലും ബിജെപി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രിയുണ്ടെങ്കില്‍ മറ്റ് പാര്‍ട്ടിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ക്ഷേത്ര ആരാധന പോലും വിലക്കുന്ന നിലയാണെന്നും തരൂര്‍ കുറ്റപ്പെടുത്തി. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വദേശി ദര്‍ശന്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയ പ്രധാനമന്ത്രിയുടെ പരിപാടിയില്‍ നിന്ന് തങ്ങളെ മാറ്റിനിര്‍ത്തിയ നടപടിയിലാണ് തരൂരിന്റെ വിമര്‍ശനം.

പത്മനാഭ സ്വാമി ക്ഷേത്ര ചടങ്ങിലേക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചില്ലെന്ന് ആരോപിച്ച് ശശി തരൂർ എംപി, വിഎസ് ശിവകുമാർ എംഎൽഎ, മേയർ വികെ പ്രശാന്ത് എന്നിവർ പ്രധാനമന്ത്രിയുടെ ചടങ്ങ് ബഹിഷ്‌കരിച്ചു. വേദയില്‍ ഇരിപ്പിടം നല്‍കാത്തതിനാല്‍, പ്രധാനമന്ത്രിയെ സ്വീകരിച്ചതിന് ശേഷം വിട്ടുനില്‍ക്കുമെന്ന് ഇവര്‍ അറിയിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top