Advertisement

കെപിസിസി പുനസംഘടന വൈകുന്നതിൽ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തി

January 16, 2019
Google News 1 minute Read

കെപിസിസി പുനസംഘടന വൈകുന്നതിൽ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തി. മുൻ ഡിസിസി അധ്യക്ഷൻമാർ ഉൾപ്പടെയുള്ളവരാണ് ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചത്. എ, ഐ ഗ്രൂപ്പുകളുടെ സമ്മർദ്ദത്തിന് പിസിസി അധ്യക്ഷൻ വഴങ്ങുകയാണ്. താത്ക്കാലിക പദവികൾ നൽകരുതെന്നും തെരെഞ്ഞെടുപ്പിന് മുൻപ് സമ്പൂർണ പുനസഘടന വേണമെന്നും നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചു.

Read Also:കർണ്ണാടകയിൽ രണ്ട് ദിവസത്തിനുള്ളിൽ പ്രശ്നപരിഹാരം’: കെ സി വേണു​ഗോപാൽ

ലോക്സഭാ തിരഞ്ഞെടുപ്പിൽ സംഘടനാ ചുമതലയുള്ള നേതാക്കൾ മത്സരിക്കണമോ എന്ന കാര്യം ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഫെബ്രുവരി 20 നകം സഥാനാർത്ഥി നിർണയം പൂർത്തിയാക്കും. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here