അടിമുടി സസ്‌പെന്‍സ്; കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് – ജെഡിഎസ് എംഎല്‍എമാരുടെ അടിയന്തര യോഗം

കര്‍ണാടകത്തില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ ശക്തി പ്രാപിക്കുന്നു. എംഎല്‍എമാരെ അടര്‍ത്തിയെടുക്കാനുള്ള ബിജെപി നീക്കത്തെ പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. കോണ്‍ഗ്രസ് – ജെഡിഎസ് എംഎല്‍എമാരോട് അടിയന്തരമായി ബംഗ്ലൂരില്‍ എത്തിച്ചേരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എംഎല്‍എമാരുടെ അടിയന്തര യോഗം ചേരാനാണ് കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന്റെ തീരുമാനം. ബിജെപിയുടെ വാഗ്ദാനങ്ങള്‍ക്ക് മുന്‍പില്‍ എംഎല്‍എമാര്‍ വീണുപോകാതിരിക്കാനുള്ള ശ്രമങ്ങളാണ് ഭരണപക്ഷ നേതൃത്വം നടത്തുന്നത്. തങ്ങളുടെ എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ ബിജെപിക്ക് സാധിക്കില്ലെന്നും കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യം അവകാശപ്പെടുന്നു.
Read Also: കര്‍’നാടകം’ തുടരുന്നു; ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി ബിജെപി പാളയത്തില്‍
എന്നാല്‍, ബിജെപി ഓപ്പറേഷന്‍ താമരയിലൂടെ അധികാരം പിടിക്കാനുള്ള ശ്രമത്തിലാണ്. ഭരണപക്ഷത്ത് നിന്ന് ഏഴ് എംഎല്‍എമാരെ തങ്ങളുടെ കൂടെ ചേര്‍ക്കാനാണ് ബിജെപി ശ്രമം. നാല് ജെഡിഎസ് എംഎല്‍എമാരെയും മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെയും തങ്ങള്‍ക്കൊപ്പം ചേര്‍ക്കാനുള്ള ചരടുവലികളാണ് ബിജെപി നടത്തുന്നത്. ബിജെപിയുടെ 104 എംഎല്‍എമാരെ ഇതിനോടകം ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here