ഒടിയന്‍ വീണ്ടും വരുന്നു; ഇരവിലും പകലിലും ഒടിയന്‍

odiyan

മോഹന്‍ലാല്‍ നായകനായ ചിത്രം ‘ഒടിയന്‍’ വീണ്ടും വരുന്നു. സിനിമയല്ല ഡോക്യുമെന്ററിയായാണ് ഒടിയന്‍ എത്തുന്നത്. ഒടിയന്റെ കഥ പറയുന്ന ഡോക്യുമെന്ററിയായ ഇരവിലും പകലിലും ഒടിയനിലൂടെയാണ് ഒടിയന്‍ വീണ്ടും വരുന്നത്.  മോഹന്‍ലാലിന്റെ ശബ്ദ ആഖ്യാനത്തോടെയാണ് ഡോക്യൂമെന്ററി പ്രേക്ഷകരിലേക്കെത്തുക. ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് നൊവിന്‍ വാസുദേവ് ആണ്. ടി അരുണ്‍കുമാറിന്റേതാണ് തിരക്കഥ.

അനന്തഗോപാലാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സുജിര്‍ബാബു എഡിറ്റിംഗ്. ചാരു ഹരിഹരന്‍ സംഗീതം. സൗണ്ട് ഡിസൈന്‍ പി.എം സതീഷ്. മോഹന്‍ലാല്‍ തന്നെയാണ് ഫെയ്സ് ബുക്കിലൂടെ ഡോക്യുമെന്ററിയുടെ വാര്‍ത്ത പുറത്ത് വിട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top