ജെല്ലിക്കെട്ടിനിടെ അപകടം; കാളക്കുത്തേറ്റ് നൂറിലധികം പേര്‍ക്ക് പരുക്ക്

തമിഴ്‌നാട്ടിലെ പ്രധാന ഉത്സവാഘോഷമായ പൊങ്കലിനോടനുബന്ധിച്ച് നടന്ന ജെല്ലികെട്ടില്‍ ഉണ്ടായ അപകടത്തില്‍ പരുക്കേറ്റവരുടെ എണ്ണം നൂറ് കടന്നു. ഇതില്‍ ഇരുപത് പേരുടെ നില അതീവ ഗുരുതരമാണ്.
Read Also: ആ ഫേസ്ബുക്ക് പോസ്റ്റ് ഷാഹിനയുടേതല്ല; മോഷ്ടിച്ചതെന്ന് ആരോപണം
മധുരക്ക് സമീപം ആവണിയാപുരത്തും പാലമേടുമായി നടന്ന ജെല്ലികെട്ടിലാണ് അപകടം നടന്നത്. അഴിച്ച് വിട്ട കാളകൂറ്റന്മാരെ കീഴടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ക്ക് കുത്തേറ്റത്. പരുക്കേറ്റ നൂറിലധികം പേരെ സമീപത്തെ അശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്.
ഗുരുതരമായി പരുക്കേറ്റവരുടെ ദേഹത്ത് കാളകൊമ്പുകള്‍ ആഴത്തില്‍ പതിച്ചിട്ടുണ്ട്. അഞ്ഞൂറിലധികം പേരാണ് പാലമേടിലെ ജെല്ലികെട്ടില്‍ മാത്രം പങ്കെടുത്തത്. ഏറ്റവും അധികം കാളകളെ കീഴടക്കുന്നയാള്‍ക്ക് ഒമനി വാനും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് സ്വര്‍ണ ചെയിനുമായിരുന്നു സമ്മാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here