ആ ഫേസ്ബുക്ക് പോസ്റ്റ് ഷാഹിനയുടേതല്ല; മോഷ്ടിച്ചതെന്ന് ആരോപണം

ആര്‍പ്പോ ആര്‍ത്തവത്തെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും പരിഹസിച്ച് വനിത ലീഗ് നേതാവ് ഷാഹിന നിയാസി കഴിഞ്ഞ ദിവസം ഇട്ട ഫേസ്ബുക്ക് പോസ്റ്റ് മറ്റൊരാളുടേത്. അങ്ങാടിപ്പുറം സ്വദേശിയും പ്രവാസിയുമായ മുഹമ്മദ് സാലി എന്നയാള്‍ ജനുവരി 14 ന് ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റാണ് അതേപോലെ പകര്‍ത്തി ഷാഹിന 16 ന് തന്റെ ഫേസ്ബുക്ക് പോസ്റ്റാക്കി മാറ്റിയത്.
മുഹമ്മദ് സാലിക്ക് കടപ്പാട് വയ്ക്കാതെ കോപ്പി ചെയ്തു പ്രസിദ്ധീകരിച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായി മാറിയിരുന്നു. മാധ്യമങ്ങളടക്കം ഈ പോസ്റ്റ് വാര്‍ത്തയാക്കിയതിനു പിന്നാലെയാണ് ഷാഹിനയുടെ പോസ്റ്റ് താന്‍ മുമ്പ് എഴുതിയതാണെന്ന് വ്യക്തമാക്കി മുഹമ്മദ് സാലി രംഗത്തു വരുന്നത്. തന്റെ പേര് പറയാതിരുന്നതിനോ കടപ്പാട് വയ്ക്കാതിരുന്നതിനോ പ്രതിഷേധമില്ലെന്നു മുഹമ്മദ് സാലി പറയുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here