ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിന്റെ മക്കള്‍ വിവേക് ദോവലിനും ശൌര്യ ദോവലിനും കെമന്‍ ദ്വീപില്‍ നിക്ഷേപമുണ്ടെന്ന് കോൺഗ്രസ്

നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ നോട്ട് നിരോധനം മറയാക്കി ബിജെപിയോട് അടുപ്പമുള്ളവർ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിന്റെ മക്കള്‍ വിവേക് ദോവലിനും ശൌര്യ ദോവലിനും കെമന്‍ ദ്വീപില്‍ നിക്ഷേപമുണ്ടെന്നാണ് ആരോപണം.
2017-18 വർഷത്തില്‍ കെമന്‍ ദീപ് വഴി ഇന്ത്യയില്‍ നിക്ഷേപം നടത്തിയവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് റിസർവ്വ് ബാങ്കിനോട് ആവശ്യപ്പെട്ടു.
കള്ളപ്പണക്കാരെയും നികുതി വെട്ടിപ്പുകാരെയും കണ്ടെത്താനായി 2011ല്‍ ബി ജെ പി നിയോഗിച്ച സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് ചൂട്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിയിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ കെമന്‍ ദ്വീപിനെ ടാക്സ് ഹെവന്‍ എന്നാണ് സമിതി വിശേഷിപ്പിച്ചിരുന്നത്. സമിതിയില്‍ അംഗവമായിരുന്ന ഇപ്പോഴത്തെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിന്‍റെ രണ്ട് മക്കളുടെയും പ്രവര്‍ത്തനവും സാന്പത്തിക ഇടപാടുകളും കെമന്‍ ദ്വീപ് കേന്ദ്രീകരിച്ചാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. മോദി സർക്കാർ നോട്ട് നിരോധം നടപ്പാക്കി 13 ദിവസം കഴിഞ്ഞപ്പോള്‍ ദോവലിന്‍റെ മൂത്ത മകന്‍ വിവേക് ദോവല്‍ കെമന്‍ ദീപില്‍ GNY ഏഷ്യ എന്ന പേരില്‍ ഹെഡ്ജ് ഫണ്ട് തുറന്നുവെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. പനാമ പേപ്പറില്‍ ഉള്‍പ്പെട്ട ഡോണ്‍ ഡബ്ലിയു ഇബാന്‍ക്സ് ആണ് GNY ഏഷ്യയുടെ മറ്റൊരു ഡയറക്ടര്‍. അജിത് ദോവലിന്റെ രണ്ടാമത്തെ മകന്‍ ശൌര്യ ദോവല്‍ തലവനായ സീയൂസ് സ്ട്രോറ്റജിക്ക് മാനേജ്മെന്റ് അഡ്വൈസേഴ്സ് ലിമിറ്റഡ് പ്രവര്‍ത്തിക്കുന്നതും കെമാന്‍ ദ്വീപിലാണെന്നാണ് കോണ്‍ഗ്രസ് ആരോപണം.
2000 മുതല്‍ 2017 വരെ കെമാന്‍ ദ്വീപില്‍ നിന്നും ഇന്ത്യയില്‍ നിക്ഷേപിച്ചത് 8,300 കോടി രൂപ ആയിരുന്നെങ്കില്‍ നോട്ട് അസാധുവാക്കലിന് ശേഷമുള്ള ഒറ്റ വര്‍ഷം കൊണ്ട് ഇത്രയും തുക ഇന്ത്യയിലെത്തിയെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here