കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ കോടതി വിധിക്ക് താല്‍ക്കാലിക സ്റ്റേ

കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി നടപടിക്ക് താല്‍ക്കാലിക സ്റ്റേ. 30 ദിവസത്തേക്കാണ് താല്‍ക്കാലിക സ്റ്റേ അനുവദിച്ചത്. സ്റ്റേ കാലാവധി വരെ നിയമസഭാ നടപടികളില്‍ കാരാട്ട് റസാഖിന് പങ്കെടുക്കാം. അതേസമയം, വോട്ടിംഗ് അവകാശവും മറ്റ് ആനുകൂല്യങ്ങളും കാരാട്ട് റസാഖിനുണ്ടാകില്ല.
Read Also: കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി
മണ്ഡലത്തിലെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്നു എം.എ റസാഖിനെതിരെ വ്യക്തിഹത്യ നടത്തിയെന്ന പരാതിയിലാണ് ഹൈക്കോടതി കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയത്. മുസ്ലീം ലീഗ് എംഎല്‍എയെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. രണ്ട് വോട്ടര്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയത്. എന്നാല്‍, എതിര്‍ സ്ഥാനാര്‍ത്ഥിയെ താന്‍ വ്യക്തിഹത്യ നടത്തിയിട്ടില്ലെന്നും വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും കാരാട്ട് റസാഖ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here