Advertisement

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി രണ്ട് മേഖലജാഥകള്‍ സംഘടിപ്പിക്കാന്‍ ഇടതുമുന്നണി തീരുമാനം

January 17, 2019
Google News 0 minutes Read
ldf decides to conduct march as part of loksabha election campaign

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് ഇടതുമുന്നണി.പ്രചരണത്തിന്‍റെ ഭാഗമായി രണ്ട് മേഖലജാഥകള്‍ സംഘടിപ്പിക്കാന്‍ തിരുവനന്തപുരത്ത് ചേർന്ന ഇടത് മുന്നണി യോഗം തീരുമാനിച്ചു. മാര്‍ച്ച് രണ്ടിന് തൃശ്ശൂരില്‍ സമാപിക്കുന്ന രീതിയിലാണ് ജാഥ നടത്തുന്നത്.അതേസമയം മുന്നണി വിപൂലീകരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്ന വിഎസ് ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തില്ല

നാല് പാര്‍ട്ടികളെ ഉള്‍പ്പെടുത്തിയ ശേഷമുള്ള ആദ്യമുന്നണി യോഗത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകളാണ് നടന്നത് .140 നിയമസഭ മണ്ഡലങ്ങളിലൂടേയും കടന്ന പോകുന്ന തെരഞ്ഞെടുപ്പ് പ്രചരണ ജാഥ സംഘടിപ്പിക്കാനാണ് യോഗം പ്രധാനമായും തീരുമാനിച്ചത്.തെക്ക് നിന്നുള്ള ജാഥ
സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, വടക്ക് നിന്നുള്ളത്
സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനുമായിരിക്കും നയിക്കുന്നത്.14 ദിവസം നീണ്ട് നില്‍ക്കുന്ന ജാഥ തൃശ്ശൂരില്‍ മാര്‍ച്ച് രണ്ടിന് സമാപിക്കുന്ന രീതിയിലാണ് സംഘടിപ്പിക്കുന്നത്.

പുതിയതായി മുന്നണിയില്‍ ഉള്‍പ്പെടുത്തിയ കക്ഷികളുടെ ഭാരവാഹികളെ ഉള്‍പ്പെടുത്തി ഇടത് മുന്നണി ജില്ലകമ്മിറ്റികള്‍ ഈ മാസം 30 നകം വിപൂലീകരിക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്.അടുത്ത മാസം 11 നാണ് വീണ്ടും മുന്നണി യോഗം ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്.എന്നാല്‍ ബാലകൃഷ്ണപിള്ളയെയും,ഐഎന്‍എല്ലിനേയും ഉള്‍പ്പെടുത്തി മുന്നണി വിപുലീകരിച്ചതില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്ന വിഎസ് ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തില്ല. ഇതേക്കുറിച്ച് ഇടത് മുന്നണി കൺവീനറുടെ പ്രതികരണം ഇങ്ങനെ .

ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപിള്ളക്കെതിരെ നിയമപോരാട്ടം നടത്തിയത് വിഎസ് ആയിരുന്നു. പോരാട്ടത്തിനൊടുവിൽ അഴിമതിക്കേസില്‍ ബാലകൃഷ്ണപിള്ളയെ ജയിലില്‍ അടയ്ക്കുകയും ചെയ്തു. പിള്ളയുമായി മുന്നണി യോഗത്തില്‍ പങ്കെടുക്കുന്നതിലെ താൽപ്പര്യമില്ലായ്മ മൂലമാണ് വിഎസ് യോഗത്തില്‍ നിന്ന് വിട്ട് നിന്നതെന്നാണ് സൂചന

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here