Advertisement

സൗദിയില്‍ യോഗ്യരായ സ്വദേശികളെ കിട്ടാത്ത സാഹചര്യത്തില്‍ വിദേശികളെ റിക്രൂട്ട് ചെയ്യാനുള്ള അനുമതി നല്‍കുമെന്ന് സൗദി

January 17, 2019
0 minutes Read

സൗദിയില്‍ യോഗ്യരായ സ്വദേശികളെ കിട്ടാത്ത സാഹചര്യത്തില്‍ വിദേശികളെ റിക്രൂട്ട് ചെയ്യാനുള്ള അനുമതി നല്‍കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം. നിശ്ചിത തസ്തികകളിലേക്ക് നിതാഖാത് പദ്ധതിയില്‍ ഉയര്‍ന്ന വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക.

എഞ്ചിനീയറിംഗ്, മെഡിസിന്‍, നഴ്സിംഗ്, ഐ.ടി, ഫാര്‍മസി, മെഡിക്കല്‍ ടെക്നോളജി, അക്കൌണ്ടിംഗ്, ഫിനാന്‍സിംഗ് എന്നീ എട്ടു മേഖലകളില്‍ ജോലി ചെയ്യാന്‍ മതിയായ എണ്ണം സ്വദേശികള്‍ തൊഴില്‍ വിപണിയില്‍ ഇല്ലെന്നാണ് സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. യോഗ്യതയുള്ള സൗദികള്‍ ഇല്ലാത്തത് കാരണം സ്വകാര്യ മേഖലയിലെ ഈ തസ്തികകള്‍ പലതും ഒഴിഞ്ഞു കിടക്കുകയാണ്. ഇത് പരിഹരിക്കാനാണ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. സൗദിവല്‍ക്കരിക്കപ്പെട്ട ഇത്തരം തസ്തികകളില്‍ ജോലി ചെയ്യാന്‍ മതിയായ സ്വദേശികള്‍ ഇല്ലെങ്കില്‍ വിദേശികളെ റിക്രൂട്ട് ചെയ്യാനുള്ള വിസ അനുവദിക്കും. നിതാഖാത് പദ്ധതിയില്‍ പ്ലാറ്റിനം, കടുംപച്ച വിഭാഗങ്ങളില്‍ പെട്ട സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഇതിന്‍റെ ഗുണം ലഭിക്കുകയുള്ളൂ. ഘട്ടം ഘട്ടമായി പല മേഖലകളും പല തസ്തികകളും സമ്പൂര്‍ണമായി സൗദിവല്‍ക്കരിക്കാനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ നീക്കം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top