‘സിസിടിവി വേണ്ട, ടിപ് ആകാം’; ഡാന്‍സ് ബാറിലെ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കി സുപ്രീംകോടതി

ഡാന്‍സ് ബാറില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങള്‍ക്ക് ഇളവു നല്‍കി സുപ്രീംകോടതി. ഡാന്‍സ് ബാറിന്റെ ലൈസന്‍സും പ്രവര്‍ത്തനങ്ങളും സംബന്ധിച്ച്്
മഹാരാഷ്ട്ര സര്‍ക്കാര്‍ 2016ല്‍ കൊണ്ടുവന്ന നിയമമാണ് സുപ്രീംകോടതി ഭേദഗതി ചെയ്തത്.
ഡാന്‍സ് ബാറുകളില്‍ നിര്‍ബന്ധമായും സിസിടിവി സ്ഥാപിക്കണമെന്ന നിബന്ധന സുപ്രീംകോടതി നീക്കി. ടിപ് നല്‍കാം. എന്നാല്‍ നോട്ടുകള്‍ വലിച്ചെറിഞ്ഞ് നല്‍കുന്ന രീതി വേണ്ടെന്നാണ് കോടതിയുടെ നിലപാട്. സ്‌കൂളുകളില്‍ നിന്നും ആരാധനാലയങ്ങളില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലം പാലിച്ചുമാത്രമേ ഡാന്‍സ് ബാറുകള്‍ പ്രവര്‍ത്തിക്കാവൂ എന്ന നിയമവും റദ്ദു ചെയ്തു. ഡാന്‍സ് ബാറുകളുടെ പ്രവര്‍ത്തനം വൈകീട്ട് ആറു മുതല്‍ രാത്രി 11.30 വരെയാക്കി.
അതേസമയം, ഡാന്‍സ് ബാറില്‍ പെണ്‍കുട്ടികളുടെ സുരക്ഷ കരുതിയാണ് നിയമം കൊണ്ടുവന്നതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ നിഷാന്ത് കത്‌നേശ്വര്‍ക്കര്‍ പറഞ്ഞു. ഭേദഗതി ഉള്‍പ്പെടെ നടപ്പിലാക്കും. നിയമം അനുസരിക്കുന്നവര്‍ക്ക് ലൈസന്‍സ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here