ഫോക്‌സ്‌വാഗണ് 100 കോടി രൂപയുടെ പിഴ ചുമത്തി ദേശീയ ഹരിത ട്രിബ്യൂണൽ

ഫോക്‌സ്‌വാഗണ് 100 കോടി രൂപയുടെ പിഴ ചുമത്തി ദേശീയ ഹരിത ട്രിബ്യൂണൽ. നാളെ അഞ്ച് മണിക്ക് മുമ്പ് സെൻട്രൽ പൊല്യൂഷൻ കണ്ട്രോൾ ബോർഡിൽ പണം അടക്കണമെന്നാണ് നിർദ്ദേശം. അനുവദനീയമായ അളവിൽ കൂടുതൽ നൈട്രജൻ ഓക്‌സൈഡ് പുറത്തുവിട്ട് ാരോഗ്യ പ്രശ്‌നങ്ങളും പരിസ്ഥിതി മലിനീകരണവും ഉണ്ടാക്കിയതിനാണ് പിഴ. പിഴ അടച്ചില്ലെങ്കിൽ ഫോക്‌സ്‌വാഗൺ ഇന്ത്യയുടെ മേധാവിയെ അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ വർഷം നവംബർ 16 ന് 2015 ഗ്ലോബൽ എമിഷൻ സ്‌കാമിന്റെ പശ്ചാത്തലത്തിൽ നാലംഗ വിദഗ്ധ പാനലിനെ ട്രിബ്യൂണൽ സ്ഥിതിഗതികൾ വിലയിരുത്താൻ നിയോഗിച്ചിരുന്നു. പുറന്താള്ളാവുന്ന അനുവദീയ അളവിന്റെ 40 ഇരട്ടി നൈട്രസ് ഓക്‌സൈഡാണ് ഫോക്‌സ്‌വാഗൺ പുറന്തള്ളിയിരുന്നത്. അതും യുഎസ് റെഗിലേറ്ററി സ്റ്റാൻഡേർഡ് അളവാണ് പുറന്തള്ളുന്നത് എന്ന് തോന്നിപ്പിക്കാൻ ഒരു പ്രത്യേക ഡിവൈസ് ഘടിപ്പിച്ചായിരുന്നു പ്രവർത്തനം.
കബളിപ്പിക്കാൻ ഉപയോഗിച്ച ഉപകരണം ഘടിപ്പിച്ച 3.27 ലക്ഷം ഫോക്‌സ്‌വാഗൺ കാറുകൾ കണക്കാക്കിയാണ് പിഴത്തുക തീരുമാനിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here