‘ഈ മാറ്റത്തെ നാം ഭയപ്പെടണം’; മികച്ച സന്ദേശം നല്‍കി ‘ടെന്‍ ഇയേഴ്‌സ്’ ചലഞ്ചില്‍ രോഹിത് ശര്‍മ്മ

സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ് ‘ടെന്‍ ഇയേഴ്‌സ്’ ചലഞ്ച്. പത്തു വര്‍ഷം കൊണ്ട് ഒരാള്‍ക്കുവന്ന മാറ്റം ചിത്രം സഹിതം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ചലഞ്ചിന്റെ ഭാഗമായത് നിരവധി പേരാണ്. ഫെയ്‌സ്ബുക്കിന് ഔദ്യോഗികമായി പങ്കില്ലെങ്കിലും ചുരുങ്ങിയ സമയം കൊണ്ട് ഈ ചലഞ്ച് വൈറലായി. പലരും സ്വന്തം ചിത്രം പങ്കുവെച്ച് ചലഞ്ചിന്റെ ഭാഗമായപ്പോള്‍ മികച്ച സന്ദേശം നല്‍കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റര്‍ രോഹിത് ശര്‍മ്മ.
ഇല്ലാതായിക്കൊണ്ടിരിക്കുന്ന കടല്‍ സമ്പത്തിന്റെ ചിത്രമാണ് രോഹിത് ട്വിറ്ററില്‍ പങ്കുവെച്ചത്. പത്തു വര്‍ഷത്തിനിടെ ഉണ്ടായ ഈ മാറ്റത്തെ ഭയപ്പെടണം എന്നാണ് രോഹിത് പറയുന്നു. ആദ്യ ചിത്രത്തില്‍ മത്സ്യങ്ങളും പവിഴ്പുറ്റുകളും നിറഞ്ഞ് നില്‍ക്കുമ്പോള്‍ തൊട്ടു താഴെ നല്‍കിയ ചിത്രത്തില്‍ അവയെല്ലാം അപ്രത്യക്ഷമായിരിക്കുകയാണ്. സ്വന്തം ചിത്രം നല്‍കിയ ‘വെറു’മൊരു ചലഞ്ചിന്റെ ഭാഗമാകാതെ സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളില്‍ ആശങ്ക അറിയിക്കുകയാണ് രോഹിത്.
The only #10YearChallenge we should be worried about pic.twitter.com/Tph0EZUbsR
— Rohit Sharma (@ImRo45) January 17, 2019
ദിവസങ്ങള്‍ക്ക് മുന്‍പാണ് സോഷ്യല്‍ മീഡിയയില്‍ ടെന്‍ ഇയേഴ്‌സ് ചലഞ്ചിന് തുടക്കമായത്. കുറഞ്ഞ സമയംകൊണ്ട് ഇത് തരംഗമായി. പത്തു വര്‍ഷം മുന്‍പുള്ളതിനൊപ്പം ആറു വര്‍ഷവും രണ്ട് വര്‍ഷം മാത്രം പഴക്കമുള്ള ചിത്രങ്ങളും ചിലര്‍ പങ്കുവെച്ചു. സിനിമ മേഖലയില്‍ നിന്നുള്‍പ്പെടെ ചലഞ്ചിന്റെ ഭാഗമായി. ചലഞ്ചിനെ ഭാഗമാകാതെ വിട്ടുനിന്നവരും നിരവധിയുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here