‘ശതം സമര്‍പ്പയാമി’; ജയിലിലായ കര്‍മ്മഭടന്‍മാരെ രക്ഷിക്കാന്‍ നൂറ് രൂപ ആവശ്യപ്പെട്ട് ശശികല

ശബരിമലയില്‍ യുവതീ പ്രവേശത്തിനെതിരെ പ്രതിഷേധിച്ച് വിവിധ കേസുകളിലായി ജയിലില്‍ കിടക്കുന്ന ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകരെയും മറ്റുള്ളവരെയും ജയിലില്‍ നിന്നിറക്കാന്‍ സംഭാവന ആവശ്യപ്പെട്ട് കര്‍മ്മസമിതി അധ്യക്ഷ കെ.പി ശശികല.
‘ശതം സമര്‍പ്പയാമി’ എന്ന പേരിലാണ് സംഭാവന ആവശ്യപ്പെടുന്നത്. സംഘര്‍ഷത്തിന്റെ തീച്ചൂളയിലേക്കിറങ്ങിയ യോദ്ധാക്കളില്‍ 10000 ത്തോളം പേരിന്നു വിവിധ വകുപ്പുകളില്‍ ശിക്ഷിക്കപെടുകയാണ്,അതില്‍ പലരും ഇന്നും തടവറകളില്‍ ആണ്. ഇവരെ ജയിലില്‍ നിന്നിറക്കുന്നതിനുള്ള ദ്രവ്യശേഖരണത്തില്‍ പങ്കാളികളാകണമെന്നാണ് അഭ്യര്‍ത്ഥന. ‘ഒരു നൂറു രൂപയെങ്കിലും ഇതിനായി ഉപയോഗിക്കു, നിങ്ങളുടെ പങ്കിന്റെ സ്ക്രീൻഷോട്ടുകൾ ഒരു ചലഞ്ചായി മറ്റുള്ളവരിലേക്ക് എത്തിക്കൂ’ എന്നും ശശികല ആവശ്യപ്പെട്ടു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here