ഫോണിന്റെ പാസ്‌വേര്‍ഡ് നല്‍കയില്ല; ഭര്‍ത്താവിനെ യുവതി പെട്രോളൊഴിച്ച് കത്തിച്ചു

മൊബൈല്‍ ഫോണിന്റെ പാസ്‌വേര്‍ഡ് ചോദിച്ചിട്ട് നല്‍കാത്തതില്‍ പ്രകോപിതയായ ഭാര്യ ഭര്‍ത്താവിനെ പെട്രോളൊഴിച്ച് കത്തിച്ചു കൊന്നു. ഇന്തോനേഷ്യയിലെ ലോമ്പോക്ക് എന്ന പ്രദേശത്താണ് സംഭവം. ഭേദി പൂര്‍ണാമയെ (26) ഭാര്യ ഇന്‍ഹാം കഹയാനി (25) ആണ് കൊലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് ഇന്‍ഹാമിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഭേദിയുടെ ഫോണ്‍ ഭാര്യ പരിശോധിക്കാന്‍ ശ്രമിച്ചു. പാസ്‌വേര്‍ഡ് അറിയാത്തതിനാല്‍ ശ്രമം വിജയിച്ചില്ല. ഇതോടെ ഇന്‍ഹാം ഭര്‍ത്താവിനോട് പാസ്‌വേര്‍ഡ് ചോദിച്ചു. ഭേദി പാസ്‌വേര്‍ഡ് നല്‍കാന്‍ തയ്യാറായില്ല. പിന്നീട് ഇവര്‍ തമ്മില്‍ വഴക്കായി. പ്രകോപിതയായ ഇന്‍ഹാം കുപ്പിയില്‍ ഉണ്ടായിരുന്ന പെട്രോള്‍ ഭര്‍ത്താവിന്റെ ദേഹത്ത് ഒഴിച്ച ശേഷം ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here