മീശ വളര്‍ത്താന്‍ പൊലീസുകാര്‍ക്ക് പ്രത്യേക അലവന്‍സ്

മീശയുള്ള പൊലീസുകാര്‍ക്ക് അലവന്‍സുമായി ഉത്തര്‍പ്രദേശിലെ സ്‌പെഷല്‍ ആംഡ് പോലീസ് ബറ്റാലിയന്‍. ഇവരുടെ മീശയുടെ ഭംഗി പരപാലിക്കുന്നതിനായി 400% ആണ് അലവന്‍സ് വര്‍ധിപ്പിച്ചിരിക്കുന്നത്. എഡിജി ബിനോദ് കുമാര്‍ സിംഗാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതുവരെ മീശ പരിപാലിക്കാന്‍ 50 രൂപയായിരുന്നു നല്‍കിയിരുന്നത്. അതിനി 250 രൂപയായി ഉയരും. മാസശമ്പളത്തോടൊപ്പം ആണ് ഇത് ലഭിക്കുന്നത്.
Read Also: ‘റൗഡി ബേബി’ക്ക് ചുവടുവെച്ച് പേളിയും ശ്രീനിഷും; വിവാഹ നിശ്ചയ വീഡിയോ വൈറല്‍
ഇപ്പോ ഉള്ള ഉദ്യോഗസ്ഥര്‍ മിക്കവരും ക്ലീന്‍ ഷേവ് ചെയ്തു സുന്ദരന്മാര്‍ ആകാനാണ് ശ്രമിക്കുന്നത്. മീശക്കാരുടെ എണ്ണം വര്‍ധിപ്പിക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്. കുംഭമേളയില്‍ വലിയ മീശയുള്ള പൊലീസുകാരെ കണ്ടത് തന്റെ പുതിയ നടപടിക്ക് പ്രചോദനമായെന്നും ഇദ്ദേഹം പറയുന്നു. കട്ടി മീശയുള്ളവരെ കാണുമ്പോള്‍ ജനങ്ങള്‍ക്ക് ഭയമുണ്ടാകുമെന്നും വിലയിരുത്തല്‍ ഉണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here