‘ശബരിമലയിൽ 51 അല്ല അതിൽ കൂടുതൽ സ്ത്രീകൾ കയറിയിട്ടുണ്ടാകാം’ : മന്ത്രി ഇപി ജയരാജൻ

ശബരിമലയിൽ 51 അല്ല അതിൽ കൂടുതൽ യുവതികൾ കയറിയിട്ടുണ്ടാകാമെന്ന് മന്ത്രി
വ്യവസായ മന്ത്രി ഇ.പി ജയരാജൻ. സർക്കാരിന്റെ കയ്യിലുള്ള രേഖകൾ പ്രകാരമാണ് ശബരിമലയിൽ 51 സ്ത്രീകൾ കയറിയെന്ന് സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകിയതെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.
ശബരിമല ദർശനത്തിനായി ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത സ്ത്രീകളുടെ വിവരങ്ങളടങ്ങിയ പട്ടിക സർക്കാർ ഇന്നലെ സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്നു. ശബരിമലയിൽ ദർശനം നടത്തിയ ബിന്ദുവിന്റേയും കനക ദുർഗയുടേയും ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് 51 സ്ത്രീകൾ പ്രവേശിച്ചുവെന്ന് കാണിച്ച് സർക്കാർ റിപ്പോർട്ട് നൽകിയത്.
അതേസമയം, പട്ടികയിലുള്ള പലരുടേയും പ്രായം അൻപത് വയസിന് മുകളിലാണ്. വസ്തുതാ റിപ്പോർട്ടിൽ സർക്കാർ നൽകിയ പ്രായവും പല സ്ത്രീകളുടേയും തിരിച്ചറിയൽ കാർഡിലെ പ്രായവും രണ്ടാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here