എന്താണ് ബ്രെയിൻ ഹെമറേജ് ? അറിയാം രോഗവും ലക്ഷണങ്ങളും

ദൈനംദിന ജീവിതത്തിൽ നമ്മൾ നേരിടുന്ന പല മാനസിക സമ്മർദ്ദങ്ങളും നമ്മുടെ ശരീരത്തിനെയും ദോഷകരമായി ബാധിക്കും. ഇത്തരത്തിലുണ്ടാകുന്ന അമിത സമ്മർദ്ദം രക്തയോട്ടം വർധിപ്പിക്കുകയും പിന്നീട് തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണ് ബ്രെയിൻ ഹെമറേജ്. ഇങ്ങനെയുണ്ടാകുന്ന രക്തസ്രാവം തലച്ചോറിലെ കോശങ്ങളെയും വിവിധ ഭാഗങ്ങളെയും നശിപ്പിക്കും.
അമിത രക്തസമ്മർദ്ദമാണ് മസ്തിഷ്ക രക്തസ്രാവത്തിന്റെ പ്രധാന കാരണമായി പറയുന്നത്. രക്തസമ്മർദ്ദം ഉള്ളവർ ഡോക്ടറുടെ നിർദേശ പ്രകാരം സമ്മർദ്ദം നിയന്ത്രിക്കുന്നത് രോഗാവസ്ഥ തടയാൻ സഹായിക്കും.രക്തസമ്മർദ്ദമുള്ളവർ ഉപ്പ് കൂടതലായി അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കേണ്ടതാണ്.
സമ്മർദ്ദം കൊണ്ടുമാത്രമല്ല ബ്രെയിൻ ഹെമറേജ് ഉണ്ടാകുന്നത്, ജനിക്കുമ്പോൾ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ , പ്ലേറ്റ്‌ലെറ്റുകളുടെ അഭാവം, ചെറുപ്പക്കാരിൽ കാണപ്പെടുന്ന രക്തത്തിലെ നീർക്കെട്ട് , ഹീമോഫീലിയ,തലച്ചോറിൽ ഉണ്ടാകുന്ന ട്യൂമർ , കരൾ രോഗം തുടങ്ങിയവയും ഇവയ്ക്ക് കാരണമാകാം.
തലച്ചോറിന്റെ ഏത് ഭാഗത്താണ് രക്തസ്രാവമുണ്ടായത് എന്നതിന്റെ അടിസ്ഥാനത്തിലാണ് ശരീരത്തിൽ ലക്ഷണങ്ങൾ പ്രകടമാകുന്നത്. പെട്ടെന്ന് കൈകാലുകൾ കുഴയുക ,സംസാരശേഷിയും ബോധവും നഷ്ടപ്പെടുക , എന്നിങ്ങനെ സംഭവിച്ചാൽ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണ് . ഇത് കൂടാതെ പെട്ടെന്നുണ്ടാകുന്ന തലവേദന, ഛർദി , കാഴ്ച മങ്ങുക എന്നിവയും ബ്രെയിൻ ഹെമറേജിന്റെ ലക്ഷണങ്ങളാണ്.
Read Also: What is brain hemorrhage? Know the disease and symptoms
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here