Advertisement

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (19-01-2019)

January 19, 2019
4 minutes Read

1. കോട്ടയത്തു നിന്നും കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. അരീപ്പറമ്പില്‍ നിന്നും കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്ന് ദിവസം മുന്‍പാണ് പെണ്‍കുട്ടിയെ കാണാതായത്.

Read More: കോട്ടയത്ത് പതിനഞ്ചുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

2. ശബരിമല ദര്‍ശനത്തിന് അനുമതി തേടി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. പത്തനംതിട്ട റാന്നി മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്. പത്തനംതിട്ടയില്‍ പ്രവേശിക്കരുതെന്ന് ജാമ്യ വ്യവസ്ഥ നിലനില്‍ക്കുന്നതിനാലാണ് സുരേന്ദ്രന്റെ ആവശ്യം കോടതി തള്ളിയത്.

Read More: ശബരിമല ദര്‍ശനത്തിന് അനുമതിയില്ല; സുരേന്ദ്രന്റെ ആവശ്യം കോടതി തള്ളി

3. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് ആയിരം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവസാന മിനുക്കുപണി പൂര്‍ത്തിയാക്കി പൈപ്പ് ലൈന്‍ വേഗത്തില്‍ നാടിന് സമര്‍പ്പിക്കാനാണ് തീരുമാനം.

Read More: ആയിരം ദിനങ്ങള്‍ക്കുള്ളില്‍ ഗെയ്ല്‍ പൈപ്പ് ലൈന്‍; പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി

4. ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൊല്ലത്തെ സ്ഥാനാര്‍ത്ഥിയെ ആര്‍.എസ്.പി പ്രഖ്യാപിച്ചത് യുഡിഎഫുമായി ആലോചിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

Read More: ആര്‍.എസ്.പി കൊല്ലത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് യുഡിഎഫിനോട് ആലോചിച്ച്: രമേശ് ചെന്നിത്തല

5. ആർഎസ്പി കേന്ദ്ര സെക്രട്ടേറിയറ്റിൽ നിന്ന് മുൻ ദേശീയ സെക്രട്ടറി ടി ജെ ചന്ദ്രചൂഡൻ പുറത്ത്. ചന്ദ്രചൂഡനെതിരെ ബംഗാൾ ഘടകം രംഗത്തു വന്നതോടെയാണ് മുൻ സെക്രട്ടറി പുറത്തായത് .ഇതോടെ ആർഎസ്പിയിൽ ചന്ദ്രചൂഡൻ യുഗത്തിനും അവസാനമാവുകയാണ്.

Read More: ആർഎസ്പി കേന്ദ്ര സെക്രട്ടേറിയറ്റിൽ നിന്ന് മുൻ ദേശീയ സെക്രട്ടറി ടി ജെ ചന്ദ്രചൂഡൻ പുറത്ത്

6. ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കുന്നതില്‍ ശക്തിതെളിയിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ‘ഇന്ത്യ ഐക്യ റാലി’ക്ക് മികച്ച പിന്തുണയാണ് ലഭിച്ചത്.

Read More: ശക്തിതെളിയിച്ച് മമത ബാനര്‍ജി; ഇന്ത്യ ഐക്യ റാലിക്ക് മികച്ച പിന്തുണ; 20 ലേറെ ദേശീയ നേതാക്കള്‍ പങ്കെടുത്തു

7. തൃശ്ശൂർ മാന്ദാമംഗലം പള്ളി തർക്കത്തിൽ കളക്ടറുടെ ഉപാധികൾ അംഗീകരിക്കുമെന്ന് യാക്കോബായ വിഭാഗം. ഹൈക്കോടതി ഉത്തരവ് പ്രകാരം ഭരണ ചുമതലകളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുമെന്ന് സഭാ നേതൃത്വം അറിയിച്ചു.

Read More : മാന്ദാമംഗലം പള്ളി തർക്കം; കളക്ടറുടെ ഉപാധികൾ അംഗീകരിക്കുമെന്ന് യാക്കോബായ വിഭാഗം

8. പത്തനംതിട്ട തിരുവല്ലയിൽ പാടത്ത് കീടനാശിനി അടിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട രണ്ട് പേർ മരിച്ചു. കർഷക തൊഴിലാളികളായ സനിൽ കുമാർ ജോണി എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം നടത്താൻ കൃഷിവകുപ്പ് മന്ത്രി വി.എസ് സുനിൽ കുമാർ ഉത്തരവിട്ടു. കർഷകർ കീടാനാശിനി വാങ്ങിയ കട കണ്ട്കെട്ടാനും മറ്റ് കടകളിൽ പരിശോധന നടത്താനും മന്ത്രി നിർദ്ദേശം നൽകി.

Read More : നെൽപ്പാടത്ത് മരുന്ന് അടിച്ച കർഷകർ മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവ്

9. ശബരിമലയില്‍ അന്‍പത്തിയൊന്ന് സത്രീകള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സംബന്ധിച്ച് ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ തിരുത്തല്‍ നടപടിക്ക് പൊലീസ്. ഇത് സംബന്ധിച്ച് എഡിജിപി അനില്‍കാന്തിന് ഡിജിപി ലോക്‌നാഥ് ബഹ്‌റ നിര്‍ദ്ദേശം നല്‍കി.

Read More : ശബരിമല സ്ത്രീ പ്രവേശന റിപ്പോര്‍ട്ടിലെ പിഴവ്: തിരുത്തല്‍ വരുത്താനൊരുങ്ങി പൊലീസ്

10.  ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ദേശദ്രോഹമുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കുറ്റപത്രം ഡല്‍ഹി പട്യാല ഹൗസ് കോടതി തള്ളി. കനയ്യകുമാര്‍ ഉള്‍പ്പെടെ പത്തുപേര്‍ക്കെതിരെ ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രമാണ് കോടതി തള്ളിയത്. സര്‍ക്കാരിന്റെ അനുമതിയോടെ വീണ്ടും കുറ്റപത്രം സമര്‍പ്പിക്കാമെന്നും കോടതി.

Read More : ജെഎന്‍യു ദേശദ്രോഹമുദ്രാവാക്യം: കനയ്യകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കുറ്റപത്രം കോടതി തള്ളി

11.  ലഹരി വസ്തുക്കൾ കൈവശം വച്ചതിനും ഉപയോഗിച്ചതിനും പിടിയിലായ കേസുകൾ 4 വർഷത്തിനിടെ നൂറിരട്ടിയിലധികം വർദ്ധിച്ചു. ഈ സ്ഥിതി തുടർന്നാൽ അധികം 10 വർഷത്തിനുള്ളിൽ സംസ്ഥാനം ലഹരി മാഫിയയുടെ പിടിയിലാകുമെന്ന് എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണർ ചന്ദ്രപാലൻ 24 നോട് പറഞ്ഞു.

Read More :  ലഹരി വസ്തുക്കൾ സംബന്ധിച്ച കേസുകളിൽ സംസ്ഥാനത്ത് നാല് വർഷത്തിനിടെയുണ്ടായത് നൂറിരട്ടി വർധന; 24 എക്‌സ്‌ക്ലൂസീവ്

12. സ്വകാര്യവത്കരണ നീക്കം ശക്തമാക്കി ഇന്ത്യൻ റെയിൽവേ. ട്രെയിൻ സർവീസും ടിക്കറ്റ് നിരക്ക് നിശ്ചയിക്കലും അടക്കമുള്ളവ സ്വകാര്യ കമ്പനികളെ ഏൽപിക്കാൻ ചർച്ചകൾ ആരംഭിച്ചു.

Read More : ഇന്ത്യൻ റെയിൽവേ ട്രെയിൻ സർവീസും ടിക്കറ്റ് നിരക്ക് നിശ്ചയിക്കലും അടക്കമുള്ളവ സ്വകാര്യ കമ്പനികളെ ഏൽപിക്കാൻ ചർച്ചകൾ ആരംഭിച്ചു

13. സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ കേരള ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെടിഡിഎഫ്‌സി) ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും ധനകാര്യവകുപ്പ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും രാജിവച്ചു.

Read More : കെടിഡിഎഫ്‌സിയില്‍ കൂട്ടരാജി; ധനകാര്യ, ഗതാഗത വകുപ്പ് സെക്രട്ടറിമാര്‍ രാജിവെച്ചു

14. മുനമ്പം മനുഷ്യകടത്തുമായി ബന്ധപ്പെട്ട് രണ്ട് പേർ പിടിയിൽ. ദീപക്, പ്രഭു എന്നിവരാണ് ഡൽഹി പൊലീസ് പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലിനായി ഇരുവരെയും ആലുവയിൽ എത്തിച്ചു.

Read More : മുനമ്പം മനുഷ്യകടത്ത്; രണ്ട് പേർ പിടിയിൽ

15.  കുറവിലങ്ങാട് മഠത്തില്‍ തുടരണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമയം ചെയ്ത നാല് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.

Read More : കുറവിലങ്ങാട് മഠത്തില്‍ തുടരണമെന്നാവശ്യം; നാല് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു

കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ സന്ദര്‍ശിക്കുക: twentyfournews.com

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top