ശബരിമല ദർശനത്തിനായി എത്തിയ യുവതികളെ പോലീസ് തിരിച്ചയച്ചു

ശബരിമല ദർശനത്തിനായി എത്തിയ യുവതികളെ പോലീസ് തിരിച്ചയച്ചു. രേഷ്മ നിശാന്ത്, ഷാനില എന്നിവരെയാണ് പോലീസ് നിലയ്ക്കലിൽനിന്ന് എരുമേലിയിലേക്കു മടക്കി അയച്ചത്. നിലയ്ക്കലിലെത്തിയ ഇരുവരേയും പോലീസ് തടഞ്ഞു കണ്ട്രോൾ റൂമിലേക്കു മാറ്റിയിരുന്നു. ശബരിമല ദർശനത്തിനു സുരക്ഷ നൽകാൻ കഴിയില്ലെന്നു പോലീസ് യുവതികളെ അറിയിച്ചു. മല കയറാൻ ശ്രമിച്ചാൽ വൻ പ്രതിഷേധമുണ്ടാകുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. ഇതിനുശേഷമാണ് തിരിച്ചയയ്ക്കാൻ തീരുമാനിച്ചത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here