Advertisement

ജെഎൻയു വിദ്യാർത്ഥികൾക്കെതിരായ രാജ്യദ്രോഹക്കേസിൽ വിചാരണ ഇന്ന് ആരംഭിക്കും

January 19, 2019
Google News 0 minutes Read
sedition case against jnu students to be considered by court today

ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാല വിദ്യാർത്ഥികൾക്കെതിരായ രാജ്യദ്രോഹക്കേസിൽ വിചാരണ ഇന്നാരംഭിക്കും.ഡൽഹി പട്യാല ഹൌസ് കോടതിയിൽ ഉമർഖാലിദ് അടക്കം 10 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഡൽഹി പൊലീസ് പ്രത്യേക സെല്ലാണ് 1200 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.

രാജ്യദ്രോഹ കുറ്റം, കലാപമുണ്ടാക്കൽ, നിയമാനുസൃതമല്ലാതെ സംഘം ചേരൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി ഇന്നത്തേക്ക് മാറ്റി വക്കുകയായിരുന്നു.
2016 ഫെബ്രുവരി 9ന് അഫ്‌സൽഗുരു അനുസ്മരണ പരിപാടിക്കിടെ രാജ്യദ്രോഹമുദ്രാവാക്യം മുഴക്കിയെന്നാണ് കേസ്. മൂന്ന് വർഷത്തിന് ശേഷമുള്ള നിലവിലെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് കനയ്യ കുമാർ പ്രതികരിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here