തിരുവല്ലയില്‍ കീടനാശിനി അടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; രണ്ട് കര്‍ഷകര്‍ മരിച്ചു

പത്തനംതിട്ട തിരുവല്ലയില്‍ പാടത്ത് കീടനാശിനി അടിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട രണ്ട് പേര്‍ മരിച്ചു. കര്‍ഷക തൊഴിലാളികളായ സനില്‍ കുമാര്‍ ജോണി എന്നിവരാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന മൂന്ന് പേരെ അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ചികിത്സയിലാണ്.
വ്യാഴാഴ്ചയാണ് തിരുവല്ല വേങ്ങല്‍ മേഖലയില്‍ നെല്ലിന് കീടനാശിനി അടിക്കുന്നതിനിടെ അഞ്ച് പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ അഞ്ചു പേരേയും താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിളവെടുക്കാറായ നെല്ലിനായിരുന്നു ഇവര്‍ കീടനാശിനി അടിച്ചത്. സര്‍ക്കാര്‍ അംഗീകൃത കീടനാശിനിയാണോ കര്‍ഷകര്‍ അടിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here