ചിന്നക്കനാല്‍ ഇരട്ടക്കൊലപാതകം; പ്രതിയുടെ ചിത്രം പുറത്ത് വിട്ട പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

ചിന്നക്കനാല്‍ ഇരട്ടക്കൊലപാതകത്തിലെ പ്രതിയുടെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതിന് അന്വേഷണ സംഘത്തിലെ അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. എഎസ്ഐമാരായ ഉലഹന്നാന്‍, സജി എംപോള്‍, ഡ്രൈവര്‍ അനീഷ്, സിപിഒ ഓമനക്കുട്ടന്‍, സഹായത്തിനായി പോയ ശാന്തന്‍പാറ സ്റ്റേഷനിലെ ഡ്രൈവര്‍ രമേശ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. സംഭവത്തില്‍ രാജാക്കാട് എസ്ഐ അനൂപ് മേനോന് എതിരെ നടപടിയ്ക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്. പ്രതിയോടൊപ്പം അന്വേഷണ ഉദ്യോഗസ്ഥര്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വിട്ടതിനെ തുടര്‍ന്നാണ് നടപടി.
ചിന്നക്കനാല്‍ നടുപ്പാറയില്ർ ഏലത്തോട്ടം ഉടമയേയും തൊഴിലാളികളേയും കൊലപ്പെടുത്തിയ കേസിലെ പ്രതി എസ്റ്റേറ്റ് സൂപ്പര്‍ വൈസര്‍ ബോബിനൊപ്പമുള്ള ചിത്രങ്ങളാണ് പ്രചരിച്ചത്. പോലീസുകാരുടെ വാട്സ് ആപ് ഗ്രൂപ്പിലും ചിത്രം പ്രചരിച്ചിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രതിയെ പോലീസ് സംഘം പിടികൂടുന്നത്. ഉന്നത ഉദ്യോഗസ്ഥരോട് ചോദിക്കാതെയാണ് പോലീസ് ഉദ്യോഗസ്ഥര്‍ ഈ ചിത്രങ്ങള്‍ പുറത്ത് വിട്ടതെന്നാണ് ആരോപണം. കൊല നടന്ന് ആറ് ദിവസങ്ങള്‍ക്കുള്ളിലാണ് അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. ഇവരെ സസ്പെന്റ് ചെയ്തതില്‍ പ്രതിഷേധവും ഉയരുന്നുണ്ട്. ഏലത്തോട്ടം ഉടമ കോട്ടയം മാങ്ങാനം കൊച്ചാക്കെൻ ജേക്കബ് വർഗീസ്, തൊഴിലാളി ചിന്നക്കനാൽ പവർഹൗസ് സ്വദേശി മുത്തയ്യ എന്നിവരെയാണ് ബോബി കൊലപ്പെടുത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here