നന്ദുവിന്റെ ചലഞ്ച് ഇങ്ങനെ (ഈ ചലഞ്ച് ക്യാന്‍സറിനോട്!)

രണ്ട് മാസം മുമ്പുള്ള നന്ദു ഇങ്ങനെയായിരുന്നു. ശരീരത്തിന്റെ പലഭാഗങ്ങളിലായി പിടിമുറുക്കിയ ക്യാന്‍സറിന്റെ പിടി വിടുവിച്ച് നന്ദു തിരികെ ജീവിതത്തിലേക്ക് നടക്കാന്‍ തുടങ്ങിയപ്പോഴുള്ള ഫോട്ടോയാണ് രണ്ടാമത്തേത്. സോഷ്യല്‍ മീഡിയയില്‍ സജീവമായവര്‍ക്ക് നന്ദുവിനെ പരിചയമുണ്ടായിരിക്കും. ഒരു പിറന്നാള്‍ ദിനത്തിലാണ് താന്‍ ക്യാന്‍സര്‍ ബാധിതനാണെന്ന് നന്ദു ഉറക്കെ വിളിച്ച് പറയുന്നത്. ആശുപത്രി വാസത്തിനിടെ പല തവണ പലരൂപത്തില്‍ തന്റെ ഫോട്ടോ നന്ദു ഫെയ്സ് ബുക്കിലൂടെ പങ്കുവച്ചു. കാല് മുറിച്ച് മാറ്റിയതിന് ശേഷം ഇട്ട ഫോട്ടോവരെ നന്ദു പോസ്റ്റു ചെയ്തു. ആത്മവിശ്വാസത്തിന്റെ ഒരു കണിക പോലും നഷ്ടപ്പെടതെയായിരുന്നു ആ പോസ്റ്റുകളെല്ലാം. കീമോ വാര്‍ഡില്‍ നിന്ന് സ്റ്റുഡിയോയില്‍ പോയി പാട്ട് പാടുന്ന വീഡിയോയും നന്ദു പോസ്റ്റ് ചെയ്തു.
നന്ദുവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ
ഒറ്റക്കാലില്‍ നിന്ന് എക്സര്‍സൈസ് ചെയ്യുന്ന വീഡിയോയും നന്ദു ഇതിനിടെ പോസ്റ്റ് ചെയ്തു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here