Advertisement

മോദി സർക്കാരിന്റെ ഇച്ഛാശക്തിയാണ് സാമ്പത്തിക സംവരണം യാഥാർത്ഥ്യമാക്കിയതെന്ന് എൻഎസ്എസ് മുഖപത്രം

January 20, 2019
0 minutes Read
nss

പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം ചരിത്രപരവും അഭിനന്ദനാര്‍ഹവുമാണെന്ന് എന്‍എസ്എസ് മുഖപത്രം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തുന്നതിനും അവര്‍ക്കുള്ള ക്ഷേമ പദ്ധതികള്‍ നിശ്ചയിക്കുന്നതിനും വേണ്ടി കേന്ദ്രസര്‍ക്കാര്‍ 2006ല്‍ നിയമിച്ച സിന്‍ഹു കമ്മീഷനു വസ്തുനിഷ്ഠമായ വിവരങ്ങള്‍ എന്‍എസ് എസ് നല്‍കിയിട്ടുണ്ട്. കമ്മീഷന്‍ 2010ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും അന്നത്തെ യുപിഎ ഗവണ്‍മെന്റ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും മുഖപത്രം കുറ്റപ്പെടുത്തുന്നു.
നരേന്ദ്രമോഡി സര്‍ക്കാറിന്റെ നീതി ബോധവും ഇച്ഛാശക്തിയുമാണ് സാമ്പത്തിക സംവരണത്തിലൂടെ വെളിവായിരിക്കുന്നത്. നിലവിലുള്ള സംവരണ വ്യവസ്ഥകള്‍ക്ക് യാതൊരു കുറവും വരുത്തിയിട്ടില്ല എന്നുള്ള കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. ഈ നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഇതിന്റെ ഫലം ലഭിക്കുമ്പോള്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റിയും മറ്റുള്ളവരോടൊപ്പം കേന്ദ്രസര്‍ക്കാറിന്റെ ഈ തീരുമാനത്തില്‍ അഭിമാനം കൊള്ളുന്നുവെന്നും മുഖപത്രം പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top