ബോളിവുഡ് നടി ഫർഹീന് നടുറോഡിൽ ആക്രമണം; ബോധരഹിതയായി നടി റോഡിൽ

മുൻ ക്രിക്കറ്റ് താരം മനോജ് പ്രഭാകറിന്റെ ഭാര്യയും ബോളിവുഡ് നടിയുമായ ഫർഹീന് നടുറോഡിൽ ആക്രമണം. അക്രമി സംഘം ഫർഹീന്റെ ബാഗും ഫോണും കവർന്നു.
ശനിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. ദക്ഷിണ ഡൽഹിയിലെ മാളിലേക്ക് കാറോടിച്ചു പോകുന്നതിനിടെയാണ് സംഭവം. ഠക് ഠക് സംഘമാണ് കവർച്ചക്ക് പിന്നിലെന്നാണ് പോലീസ്
നിഗമനം. ഡൽഹിയിലെ സർവപ്രിയ വിഹാറിൽ താമസിക്കുന്ന നടി സാകേതിലുള്ള സെലക്ട് സിറ്റിവാക്ക് മാളിലേക്ക് കാറോടിച്ചു പോകുമ്പോഴാണ് അക്രമമുണ്ടായത്.
ട്രാഫിക് സിഗ്‌നലിൽ വച്ച് നിർത്തിയിട്ട നടിയുടെ കാറിൽ ഇടിക്കാനായി കവർച്ചാസംഘം ശ്രമം നടത്തി. ഇത് ചോദിക്കാൻ ചെന്നപ്പോൾ നടിയുടെ ഡ്രൈവിങ് മോശമാണെന്നു പറഞ്ഞു തർക്കിച്ചു. തർക്കത്തിനിടയിൽ രൂപയും ഫോണുമെല്ലാം കവർന്നു. കവർച്ച നടത്തി സംഘം കാറിൽ രക്ഷപ്പെട്ടതോടെ നടി റോഡിൽ ബോധം കെട്ടുവീണു.
സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. 16000 രൂപയും ചില പ്രധാന രേഖകളും വില കൂടിയ ഫോണുമാണ് നഷ്ടപ്പെട്ടിരിക്കുന്നത് പോലീസ് സ്ഥിരീകരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here