പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്‍ 60 ഇരട്ടി ലാഭത്തില്‍
കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് (കെ.എം.എം.എല്‍) കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് 60 ഇരട്ടി ലാഭം നേടിയെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 2015 – 2016 കാലം മുതലുള്ള ലാഭം വ്യക്തമാക്കിയാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
2015-2016 വര്‍ഷത്തില്‍ 3.24 കോടി രൂപയായിരുന്നു കെഎംഎംഎല്ലിന്റെ ലാഭം. 2016 -2017 വര്‍ഷത്തില്‍ ഇത് 40.37 കോടിയായും 2017-2018 ല്‍ 195.78 കോടി രൂപയായും ഉയര്‍ന്നെന്നാണ് മന്ത്രി പോസ്റ്റിലൂടെ പറയുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ 40 കോടി ലാഭമുണ്ടായിരുന്ന സ്ഥാപനം 60 ഇരട്ടി ലാഭം നേടിയത് 60ഇരട്ടി ചലഞ്ച് എന്ന ഹാഷ്ടാഗോടെയാണ് മന്ത്രി അവതരിപ്പിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here