Advertisement

യുദ്ധത്തിന്റെ ഭീകരത ഒറ്റ ഷോട്ടില്‍ പകര്‍ത്തി യത്തീം: അജ്യാല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് മലയാളി സംവിധായകനും

May 21, 2024
3 minutes Read
Malayali director's movie in Ajyal Film Festival Doha Film Institute

ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന അജ്യാല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് മലയാളി സംവിധായകനും.ചലച്ചിത്ര സംവിധായകനായ ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘യത്തീം’ എന്ന ഹൃസ്വചിത്രമാണ് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ അജ്യാല്‍ ഫിലിം ഫെസ്റ്റിവലിലേക്കുള്ള ഒഫീഷ്യല്‍ എന്‍ട്രി നേടിയത്. (Malayali director’s movie in Ajyal Film Festival Doha Film Institute)

ഒറ്റ ഷോട്ടില്‍ യുദ്ധത്തിന്റെ ഭീകരത വിവരിക്കുന്ന ഈ ഹൃസ്വ ചിത്രം അന്താരാഷ്ട്ര പ്രാധാന്യമുള്ളതും കാലിക പ്രസക്തവുമായ വിഷയമാണ് കൈകാര്യം ചെയ്യുന്നത്. സംവിധായകന്‍ ഷെബി ചൗഘട്ട് തന്നെയാണ് രചനയും നിര്‍വഹിച്ചിട്ടുള്ളത്, നിര്‍മ്മാണം സമീര്‍ മാറഞ്ചേരി,രജീഷ് രാമനാണ് ചായാഗ്രഹണം. എഡിറ്റര്‍-സുജിത് സഹദേവ്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഒരു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള യത്തിം എന്ന ഷോര്‍ട്ട് ഫിലിം ഇംഗ്ലീഷിലാണ് ഒരുക്കിയിട്ടുള്ളത്.

Story Highlights : Malayali director’s movie in Ajyal Film Festival Doha Film Institute

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top